ETV Bharat / state

അപൂര്‍വം ഈ കാഴ്ച ; അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അമ്മ താറാവ് - അപൂര്‍വ്വം ഈ കാഴ്ച

കൊന്നത്തടി മാങ്ങാപ്പാറ നെല്ലിയാനിക്കുന്നേൽ മധുവിന്‍റെ വളർത്തുതാറാവാണ് കൗതുകമുണര്‍ത്തുന്നത്.

Madhu's pet duck is hatching and laying eggs.  duck  hatching and laying eggs  laying eggs  അപൂര്‍വ്വം ഈ കാഴ്ച......അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അമ്മതാറാവ്  അപൂര്‍വ്വം ഈ കാഴ്ച  അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അമ്മതാറാവ്
അപൂര്‍വ്വം ഈ കാഴ്ച......അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അമ്മതാറാവ്
author img

By

Published : Jun 16, 2021, 10:49 AM IST

Updated : Jun 16, 2021, 1:04 PM IST

ഇടുക്കി : കോഴി അടയിരുന്ന് മുട്ട വിരിയിക്കുന്നത് നമുക്ക് പരിചിത കാഴ്ചയാണ്. മാത്രമല്ല കോഴിക്ക് അടവെച്ചാണ് താറാവിന്‍റെ മുട്ടകള്‍ വിരിയിക്കാറുള്ളതും. അതുമല്ലെങ്കില്‍ ഇന്‍ക്യൂബേറ്ററിന്‍റെ സഹായം തേടും. എന്നാല്‍ താറാവുകള്‍ അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്നത് സാധാരണമല്ല.

അപൂര്‍വം ഈ കാഴ്ച ; അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ച് അമ്മ താറാവ്

ഈ അപൂര്‍വതയിലൂടെ കൗതുകമുണര്‍ത്തുകയാണ് കൊന്നത്തടി മാങ്ങാപ്പാറ നെല്ലിയാനിക്കുന്നേൽ മധുവിന്‍റ വളർത്തുതാറാവ്. ഒരു വര്‍ഷം മുന്‍പാണ് മധു നാടന്‍ ഇനത്തിലുള്ള ഏഴ് താറാവുകളെ വാങ്ങിയത്. അതില്‍ ഒരു താറാവാണ് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിച്ചിരിക്കുന്നത്.

Read Also........മരിച്ചുപോയ യജമാനൻ്റെ ഫോട്ടോക്ക് മുന്നിൽ കരയുന്ന വളർത്തുനായ: ഏറ്റെടുത്ത് സൈബർ ലോകം

തീറ്റകൊടുക്കാൻ ചെല്ലുമ്പോൾ ഇടക്കിടെ ഇതിനെ കാണാതാകുമായിരുന്നു. തുടർന്ന് മധു നടത്തിയ തിരച്ചിലിലാണ് കുളത്തിന് സമീപമുള്ള കാട്ടിൽ താറാവ് ഒൻപത് മുട്ടകളുമായി അടയിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അതിൽ രണ്ടെണ്ണമാണ് വിരിഞ്ഞത്.

മുട്ടയെയും കുഞ്ഞുങ്ങളെയും തൊടാൻ ആരെയും ഈ അമ്മത്താറാവ് അനുവദിക്കില്ല. അടുത്തുചെന്നാൽ ശബ്ദമുണ്ടാക്കി ഓടിക്കും. ഈ അമ്മതാറാവിനെ കാണാന്‍ പ്രദേശവാസികളടക്കം ഇപ്പോള്‍ മധുവിന്‍റെ വീട്ടിലേക്കെത്തുന്നു.

Last Updated : Jun 16, 2021, 1:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.