ഇടുക്കി: ഇടുക്കി എംപി അഡ്വ.ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ലോങ് മാര്‍ച്ചിന് അടിമാലിയില്‍ സ്വീകരണം. ഭരണഘടനക്ക് മുകളില്‍ ഒരു ഭരണാധികാരിയേയും നടക്കാന്‍ അനുവദിച്ച ചരിത്രം രാജ്യത്തില്ലെന്ന് ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ഇരുമ്പുപാലം മുതല്‍ അടിമാലി വരെയുള്ള പത്ത് കിലോമീറ്ററാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. കെപിസിസി വൈസ് പ്രസിഡന്‍റ് എകെ മണി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. അടിമാലി ടൗണ്‍ ജുമാ മസ്ജിദ് ഇമാം മുഹമ്മദ് താഹിര്‍ ഹുദവി മാര്‍ച്ച് ഫ്ലാഗ് ഓഫ് ചെയ്തു. അടിമാലി ടൗണില്‍ നടന്ന പൊതു സമ്മേളനം യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എസ്. അശോകന്‍ ഉദ്ഘാടനം ചെയ്തു.
അടിമാലിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, റോയി കെ പൗലോസ്, എ കെ മണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, പി വി സ്‌കറിയ, ജോര്‍ജ് തോമസ്, ഇന്ഫന്റ് തോമസ്, സി എസ് നാസര്‍, കെ എസ് സിയാദ് തുടങ്ങിയവര്‍ സംസാരിച്ചു.