ഇടുക്കി: ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യമരുന്നുകള്‍ വീട്ടിലെത്തിച്ച് പൊലീസ്. ഹൈവേ പൊലീസാണ് അടിമാലി കത്തിപ്പാറ സ്വദേശിനി ജെസിക്ക് മരുന്ന് വീട്ടിലെത്തിച്ചു നല്‍കിയത്.
ALSO READ: കനത്ത മഴ : ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് കെ.എസ്.ഇ.ബി
ലോക്ക്ഡൗണില്‍ വീടുകളില്‍ കഴിയുന്നവര്‍ക്ക് അവശ്യമരുന്നുകള്‍ എത്തിച്ച് നല്‍കാന്‍ സന്നദ്ധപ്രവര്‍ത്തകരും പ്രാദേശിക ഭരണകൂടങ്ങളുമെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ഈ രംഗത്ത് പൊലീസിന്റെയും മാതൃകാപരമായ ഇടപെടല്‍.
എസ്.ഐ ബിജുമോനും സംഘവുമാണ് കത്തിപ്പാറയില്‍ ജെസിക്ക് മരുന്നെത്തിച്ച് നല്‍കിയത്. അയല്‍ ജില്ലയില്‍ നിന്നും വാങ്ങിയ മരുന്ന് പൊലീസ് പൈങ്ങോട്ടൂര്‍ എത്തിച്ച്, അടിമാലി ഹൈവേ പൊലീസിന് കൈമാറുകയായിരുന്നു.
ഫോണിലൂടെ ബന്ധപ്പെട്ടാണ് ഹൈവേ പൊലീസ് ജെസിയുടെ കൈവശം മരുന്ന് എത്തിച്ചത്. അവശ്യ മരുന്ന് കൈവശമെത്തിച്ച് നല്‍കിയ പൊലീസിന് ജെസി നന്ദിയറിയിച്ചു.