ETV Bharat / state

മാങ്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു - ജനവാസ മേഖലയിലിറങ്ങിയ പുലിയെ തല്ലിക്കൊന്നു

ഇടുക്കി മാങ്കുളത്ത് പ്രദേശവാസിയെ ആക്രമിച്ച പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു

locals kill leopard  locals kill leopard in idukki  mankulam leopard killed by locals  mankulam leopard  idukki district news  ഇടുക്കി ജില്ല വാര്‍ത്തകള്‍  മാങ്കുളം പുലി വാർത്ത  പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്നു  പുലിയെ പ്രദേശവാസികള്‍ തല്ലിക്കൊന്നു  മാങ്കുളത്ത് പുലിയെ തല്ലിക്കൊന്നു  ജനവാസ മേഖലയിലിറങ്ങിയ പുലിയെ തല്ലിക്കൊന്നു  പുലിയെ തല്ലിക്കൊന്നു
മാങ്കുളത്ത് ജനവാസ മേഖലയിലിറങ്ങിയ പുലിയെ നാട്ടുകാർ തല്ലിക്കൊന്നു
author img

By

Published : Sep 3, 2022, 9:52 AM IST

Updated : Sep 3, 2022, 10:26 AM IST

ഇടുക്കി : മാങ്കുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പ്രദേശവാസികള്‍ തല്ലിക്കൊന്നു. ഇന്ന് (03-09-22) പുലർച്ചയോടെയാണ് സംഭവം. അമ്പതാംമൈൽ സ്വദേശി ഗോപാലന്‍ എന്നയാളെ ആക്രമിച്ചപ്പോൾ പുലിയെ തല്ലിക്കൊല്ലുകയായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

ഇന്നലെ രാത്രിയിൽ അമ്പതാംമൈലിൽ എത്തിയ പുലി രണ്ട് ആടുകളെ കൊന്നിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി മാങ്കുളം മേഖലയിൽ പുലിയുടെ ശല്യമുണ്ട്. പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതോടെ വനം വകുപ്പ് മേഖലയില്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു.

പുലിയുടെ ജഡത്തിന്‍റെ ദൃശ്യം

Read more: പുലിഭീതിയൊഴിയാതെ മാങ്കുളം, ആശങ്കയില്‍ നാട്ടുകാര്‍

ക്യാമറയില്‍ ചിത്രം പതിഞ്ഞതോടെ പുലിയെ പിടികൂടാനായി കൂട് ഒരുക്കിയെങ്കിലും കെണിയില്‍ അകപ്പെട്ടില്ല. ഇതിനിടയിലാണ് ഇന്ന് പുലർച്ചെ പുലിയെ പ്രദേശവാസികള്‍ ചേര്‍ന്ന് തല്ലിക്കൊന്നത്.

Last Updated : Sep 3, 2022, 10:26 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.