ഇടുക്കി: കട്ടപ്പന നഗരസഭ മുപ്പതാം വാർഡ് സുവർണഗിരിയിൽ സ്ഥാനാർഥികളുടെ കടുത്ത പോരാട്ടം. മൂന്ന് മുന്നണികളുടെയും സ്ഥാനാർഥികൾ തെരഞ്ഞെടുപ്പ് മത്സര രംഗത്ത് സജീവമാണ്. എൽഡിഎഫിൽ സണ്ണി പാറക്കണ്ടം അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലും യു.ഡി.എഫിൽ കോൺഗ്രസിന്റെ ഷമേജ് കെ ജോർജ് കൈപത്തി ചിഹ്നത്തിലും എൻഡിഎ സ്ഥാനാർഥി അനിൽകുമാർ കുറ്റട താമര ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.
എൽഡിഎഫ് സർക്കാരിന്റെ ജനകീയ പദ്ധതികളും വികസന കാഴ്ചപ്പാടുകളും ഇത്തവണ വോട്ടായി മാറും എന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ് സ്ഥാനാർഥി സണ്ണി പാറക്കണ്ടം. കട്ടപ്പനയുടെ സമഗ്രവികസനത്തിന് യുഡിഎഫ് ഭരണം തുടരണമെന്നും ഇക്കാര്യത്തിൽ ജനവികാരം യുഡിഎഫിന് അനുകൂലമാണെന്നും ഷമേജ് കെ ജോർജ് പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന കാഴ്ചപ്പാടുകൾ പങ്കുവച്ചുകൊണ്ട് നാടിന്റെ വികസനം വിവേചനമില്ലാതെ ജനങ്ങളിലേക്കെത്തിക്കുന്നതിനായാണ് എൻഡിഎ സ്ഥാനാർഥി അനിൽകുമാർ കുറ്റട വോട്ടു തേടുന്നത്. മൂന്ന് സ്ഥാനാർഥികൾക്കും വിജയം മാത്രമാണ് ലക്ഷ്യം, അതുകൊണ്ടുതന്നെ കട്ടപ്പന നഗരസഭ മുപ്പതാം വാർഡ് സുവർണഗിരിയിൽ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വീര്യം കൂടും.