ഇടുക്കി: ജില്ലയിൽ വീണ്ടും നേരിയ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഉടുമ്പൻചോല താലൂക്കിലെ നെടുങ്കണ്ടം മേഖലയിലാണ് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.03 നും 10.10 നും ഇടയിലാണ് മുഴക്കത്തോടു കൂടി ചലനം അനുഭവപ്പെട്ടത്.
ALSO READ: രാജാക്കാടും പരിസര പ്രദേശങ്ങളും ശുചീകരിച്ച് കേരള യൂത്ത് ഫ്രണ്ട് (എം)
നെടുങ്കണ്ടം, ഉടുമ്പൻചോല, തൂക്കുപാലം, കമ്പം മേട്, പുളിയൻ മല, പാമ്പാടുംപാറ മേഖലകളിലും ചലനമനുഭവപ്പെട്ടതായ് പ്രദേശവാസികൾ പറഞ്ഞു. ഉറവിടം വ്യക്‌തമല്ല കഴിഞ്ഞ മാസം ഇരുപത്തി ഒമ്പതാം തിയതി രാത്രി ഇടുക്കി, ആലടി എന്നിവിടങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തുടർച്ചയായി രണ്ടാം തവണയാണ് ജില്ലയിൽ ഭൂചലനം ഉണ്ടാകുന്നത്.