ഇടുക്കി: വണ്ടിപ്പെരിയാർ കീരിക്കരയ്‌ക്ക് സമീപം റോഡരികില്‍ കുഞ്ഞുങ്ങളുമായി പുലി. ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും കണ്ടത്. വണ്ടിപ്പെരിയാറിൽ നിന്നും ജോലികഴിഞ്ഞ് മുങ്കാലാറിലേക്ക് പോകുന്നവരാണ് ഇവയെ കണ്ടത്. തുടർന്ന് പലരും വാഹനം നിർത്തി ഫോട്ടോ എടുക്കുകയും മൊബൈലിൽ വീഡിയോ പകർത്തുകയും ചെയ്തു. ഒരു മണിക്കൂറിന് ശേഷമാണ് പുലി തേയില കാട്ടിലേക്ക് കുഞ്ഞുങ്ങളുമായി മടങ്ങിയത്. ഇതിനു മുൻപും വഴിയാത്രക്കാരായ നിരവധി പേർ പല തവണ ഈ പ്രദേശത്ത് പുലിയെ കണ്ടിട്ടുണ്ട്. എന്നാൽ കുഞ്ഞുങ്ങളുമായി എത്തിയ പുലിയെ ഇതാദ്യമായാണ് ഇവിടെ കാണുന്നതെന്നും ഭീതിയിലാണെന്നും പ്രദേശവാസികൾ പറയുന്നു.പുലിയെ കണ്ട വിവരം വനം വകുപ്പിൽ അറിയിച്ചിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി ഉയര്‍ന്നിട്ടുമുണ്ട്. ജനവാസ മേഖലയിലേക്ക് കടക്കുന്ന പുലിയെ അടിയന്തരമായി പിടികൂടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
ഇടുക്കിയില്‍ റോഡരികിൽ കുഞ്ഞുങ്ങളുമായി പുലി; ഭീതിയോടെ പ്രദേശവാസികള്‍ - keerikkara
ബുധനാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പുലിയെ കണ്ടത്.