ഇടുക്കി: ദേവികുളം പീച്ചാട് പ്ലാമലയില്‍ വനംവകുപ്പും പൊലീസും നടത്തുന്ന നടപടികള്‍ക്കെതിരെ വിമര്‍ശനവുമായി രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിനിധികളും. കര്‍ഷകരെ മര്‍ദ്ദിക്കുവാന്‍ മാത്രം പൊലീസ് ആയിട്ടില്ലെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. പ്ലാമലയില്‍ ഉണ്ടായ ഫോറസ്റ്റ് അതിക്രമം ഒരു നിലയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പ്രതികരിച്ചപ്പോള്‍ കര്‍ഷകര്‍ക്കെതിരെ വനംവകുപ്പ് നടത്തുന്നത് ദ്രോഹമാണെന്ന് ദേവികുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ പറഞ്ഞു.
പ്ലാമലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നടത്തുന്ന ഇടപെടലുകള്‍ക്കെതിരെ ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും രൂക്ഷവിമര്‍ശനമാണ് ഉന്നയിക്കുന്നത്. ശനിയാഴ്ച്ച കര്‍ഷകര്‍ക്കു നേരെ പ്ലാമല സിറ്റിയില്‍ പൊലീസ് നടത്തിയ നടപടികളെ എംഎല്‍എ എസ് രാജേന്ദ്രന്‍ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു. കര്‍ഷകരെ മര്‍ദ്ദിക്കുവാന്‍ മാത്രം പൊലീസ് ആയിട്ടില്ലെന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.
ദേവികുളം പ്ലാമലയില്‍ ഉണ്ടായ ഫോറസ്റ്റ് അതിക്രമം ഒരു നിലയിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അടിമാലിയില്‍ പ്രതികരിച്ചു. കര്‍ഷകര്‍ക്കെതിരെ വനംവകുപ്പ് നടത്തുന്നത് ദ്രോഹമാണെന്ന് ദേവികുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ പ്ലാമലയില്‍ പറഞ്ഞു. എംഎല്‍എ എസ് രാജേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍,ദേവികുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി എ രാജ തുടങ്ങിയവര്‍ അടിമാലിയില്‍ എത്തി കര്‍ഷകരുമായി സംസാരിച്ചു. ദേവികുളം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാര്‍ പ്ലാമലയിലെത്തി കര്‍ഷകരുമായി ആശയവിനിമയം നടത്തി.
പീച്ചാട് പ്ലാമല മേഖലയില്‍ വനംവകുപ്പ് നടത്തുന്ന ജെണ്ട സ്ഥാപിക്കല്‍ നടപടിക്കെതിരെ കര്‍ഷകരുടെ ഭാഗത്തു നിന്നും പ്രതിഷേധം കടുക്കുന്നതിനിടെയാണ് നേതാക്കന്മാരുടെ പ്രസ്‌താവന.