ETV Bharat / state

LDF Leader's Fight Over Idukki Encroachment : മൂന്നാറിലെ കൈയേറ്റത്തെ ചൊല്ലി ഇടതുനേതാക്കളുടെ വാക്‌പോര് മുറുകുന്നു ; പ്രതികരണവുമായി എംഎം മണി വീണ്ടും

author img

By ETV Bharat Kerala Team

Published : Oct 5, 2023, 5:29 PM IST

MM Mani And KK Sivaraman Continuing Verbal Fight Over Idukki Encroachment: മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ കെ മണിയും താനും ജനങ്ങള്‍ക്കൊപ്പമാണെന്ന് എം എം മണി

LDF Leaders Fight Over Idukki Encroachment  History Of Idukki Encroachment  MM Mani And KK Sivaraman Fight  Idukki Mission and LDF  Verbal Fight Over Idukki Encroachment  മൂന്നാറിലെ കൈയേറ്റം  ഇടതുനേതാക്കളുടെ വാക്‌പോര്  പ്രതികരണവുമായി എംഎം മണി  എന്താണ് മൂന്നാര്‍ ദൗത്യം  ഇടുക്കിയിലെ എല്‍ഡിഎഫ് നേതാക്കള്‍
LDF Leaders Fight Over Idukki Encroachment
പ്രതികരണവുമായി എംഎം മണി

ഇടുക്കി : മൂന്നാര്‍ ദൗത്യം വീണ്ടും സജീവമാകുമ്പോള്‍ ഇടുക്കിയിലെ എല്‍ഡിഎഫ് നേതാക്കള്‍ തമ്മില്‍ വാക്‌പോര് മുറുകുന്നു. റവന്യൂ വകുപ്പ് തന്നെ ഏല്‍പ്പിക്കാന്‍ ശിവരാമന്‍ ബന്ധപ്പെട്ടവരോട് പറയണമെന്ന് എം എം മണി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്‌ബുക്കിലൂടെ സിപിഐ നേതാവ് കെ കെ ശിവരാമന്‍, നടത്തിയ പ്രസ്‌താവനകളോട് പ്രതികരിക്കുകയായിരുന്നു എം എം മണി. മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ എ കെ മണിയും താനും ജനങ്ങള്‍ക്കൊപ്പമാണെന്നും എം എം മണി വ്യക്തമാക്കി(LDF Leader's Fight Over Idukki Encroachment).

മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ വീണ്ടും ദൗത്യ സംഘത്തെ നിയോഗിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായതോടെയാണ് ഇടുക്കിയിലെ മുതിര്‍ന്ന ഇടതുമുന്നണി നേതാക്കള്‍ തമ്മില്‍ വാക്‌പോര് ആരംഭിച്ചിരിക്കുന്നത്. എം എം മണിയെ പരോക്ഷമായി പരാമര്‍ശിച്ചുകൊണ്ട് സിപിഐ നേതാവ് കെ കെ ശിവരാമന്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരുന്നു. ഇതിന് മറുപടിയായി, കയ്യേറ്റമുണ്ടെന്ന് അറിയാമെങ്കില്‍, ശിവരാമന്‍ വന്ന് കാട്ടിക്കൊടുക്കട്ടെ എന്നായിരുന്നു എം എം മണിയുടെ നിലപാട്.

തുടര്‍ന്ന്, തനിക്കൊപ്പം വന്നാല്‍ കൈയേറ്റങ്ങള്‍ കാണിച്ച് തരാമെന്ന് ശിവരാമന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ശിവരാമന് പിന്തുണയുമായി സിപിഐ ജില്ല സെക്രട്ടറി കെ സലിംകുമാറും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇതിനോട് ശിവരാമന്‍റെ സൂക്കേട് എന്താണെന്ന് തനിക്കറിയില്ലെന്നും ഹൈറേഞ്ചിലെ ആളുകളുടെ അവസ്ഥ അയാള്‍ക്ക് അറിയില്ലെന്നുമായിരുന്നു എം എം മണി പ്രതികരിച്ചത്.

അതേസമയം മൂന്നാറിലെ 310 കൈയേറ്റങ്ങളാണ് റവന്യൂ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 70 കേസുകളില്‍ അപ്പീല്‍ നിലവിലുണ്ട്. ശേഷിച്ച കേസുകളിലാവും ദൗത്യ സംഘം ഉടന്‍ നടപടി സ്വീകരിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.