ETV Bharat / state

ഇടുക്കിയിൽ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി - udumpanchola news

രാജകുമാരി ഖജനാപ്പാറ പ്രദേശത്ത് അനധികൃത പാറഖനനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്.

ഇടുക്കിയിൽ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി
author img

By

Published : Nov 5, 2019, 11:52 PM IST

ഇടുക്കി: രാജകുമാരി ഖജനാപ്പാറയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് സ്‌ഫോടക വസ്‌തുക്കള്‍ പിടികൂടിയത്. പ്രാദേശിക സിപിഎം നേതാവിന്‍റെ മകനായ ആര്‍. മോഹനന്‍റെ ഉടമസ്ഥതയിലുള്ള പാറമടയില്‍ നിന്നുമാണ് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്തത്.ഇരുനൂറ്റി നാല്‍പ്പത്തിയേഴ് ജലാറ്റിന്‍ സ്റ്റിക്കുകളും, എഴുപത്തിയൊമ്പത് ഇലക്‌ട്രിക് ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. പിടികൂടിയ സ്‌ഫോടക വസ്‌തുക്കള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ രാജാക്കാട് പൊലീസിന് കൈമാറി.

ഇടുക്കിയിൽ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി

പ്രദേശത്ത് അനധികൃത പാറഖനനം നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.റവന്യൂ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികൾ മണ്ണ് മാന്തിയന്ത്രവും, കമ്പ്രസറും റോഡിന് നടുവില്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. എഴുപത് സെന്‍റ് സ്ഥലത്തെ പാറയാണ് അനധികൃതമായി ഖനനം ചെയ്‌തത്. രാജകുമാരി ബൈസണ്‍വാലി റൂട്ടില്‍ ഖജനാപ്പാറയ്ക്ക് സമീപം കാലങ്ങളായി വന്‍തോതില്‍ പാറ ഖനനം നടക്കുന്നതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചിരുന്നു.

റവന്യൂ ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, രാജകുമാരി വില്ലേജ് ഓഫീസര്‍ ഗോപകുമാര്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്‌ഡ് നടത്തിയത്.

Intro:രാജകുമാരി ഖജനാപ്പാറയില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടി. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് സ്‌പോടക വസ്തുക്കള്‍ പിടികൂടിയത്. പ്രദേശത്ത് അനധികൃത പാറഖനനം നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയത്.എഴുപത് സെന്റ് സ്ഥലത്തെ പാറയാണ് അനധികൃതമായി ഖനനം ചെയ്‌തത്‌ Body:രാജകുമാരി ബൈസണ്‍വാലി റൂട്ടില്‍ ഖജനാപ്പാറയ്ക്ക് സമീപം കാലങ്ങളായി വന്‍തോതില്‍ പാറ ഖനനം നടക്കുന്നതായി റവന്യൂ വകുപ്പിന് വിവരം ലഭിച്ചിരുന്നു. പ്രാദേശിക സി പി എം നേതാവിന്റെ മകനായ ആര്‍ മോഹനനന്റെ ഉടമസ്ഥതയിലുള്ള പാറമടയില്‍ നിന്നുമാണ് സ്‌ഫോടക വവസ്തുക്കള്‍ കണ്ടെടുത്തത്. റവന്യൂ ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പ്രതികൾ മണ്ണ് മാന്തിയന്ത്രവും, കമ്പ്രസറും റോഡിന് നടുവില്‍ ഉപേഷിച്ച് ഓടി രക്ഷപ്പെട്ടു . തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പാറമടയിലെത്തി നടത്തിയ പരിശോധനയിലാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് .

ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍Conclusion:ഇരുനൂറ്റി നാല്‍പ്പത്തിയേഴ് ജലാറ്റിന്‍ സ്റ്റിക്കുകളും, എഴുപത്തിയൊമ്പത് ഇലക്ട്രിക് ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. പിടികൂടിയ സ്‌ഫോടക വസ്തുക്കള്‍ റഴന്യൂ ഉദ്യോഗസ്ഥര്‍ രാജാക്കാട് പൊലീസിന് കൈമാറി. റവന്യൂ ഉദ്യോഗസ്ഥരുടെ നിർദേശത്തെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, രാജകുമാരി വില്ലേജ് ഓഫീസര്‍ ഗോപകുമാര്‍, രമേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്.
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.