ETV Bharat / state

ETV BHARAT IMPACT: തോണ്ടിമല ഭൂമികൈയേറ്റം; ശക്തമായ നടപടിയെന്ന് റവന്യു വകുപ്പ്

author img

By

Published : Aug 4, 2021, 2:53 PM IST

മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന തോണ്ടിമലയിലെ രണ്ടേക്കറിലധികം വരുന്ന സർക്കാർ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്ന ഇടിവി ഭാരത് വാർത്തയെ തുടർന്നാണ് സന്ദർശനം. അതിക്രമിച്ചു കയറി കൃഷി ചെയ്‌തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ അറിയിച്ചു.

Revenue department visits encroached land in idukki thondimala  idukki thondimala  ETV IMPACT  ETV IMPACT idukki news  തോണ്ടിമല ഭൂമികൈയേറ്റം  land encrhment thondimala  land encrhment  thondimala  Revenue department visits encroached land  കൈയേറ്റ ഭൂമി സന്ദർശിച്ച് റവന്യു സംഘം  തോണ്ടിമല കൈയേറ്റ ഭൂമി സന്ദർശിച്ച് റവന്യു സംഘം  മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനം  മതികെട്ടാന്‍ ചോല  പൂപ്പാറ  റവന്യു ഭൂമി കൈയേറ്റം
തോണ്ടിമല ഭൂമികൈയേറ്റം; കൈയേറ്റ ഭൂമി സന്ദർശിച്ച് റവന്യു സംഘം

ഇടുക്കി: മതികെട്ടാന്‍ ചോല ദേശീയ ഉദ്യോനത്തോട് ചേര്‍ന്ന തോണ്ടിമലയിലെ കൈയേറ്റ ഭൂമി റവന്യു സംഘം സന്ദർശിച്ചു. രണ്ടേക്കറിലധികം വരുന്ന സർക്കാർ ഭൂമി സ്വകാര്യവ്യക്തികൾ കൈയേറിയെന്ന ഇടിവി ഭാരത് വാർത്തയെ തുടർന്നാണ് സന്ദർശനം. ഇവിടെ അതിക്രമിച്ചു കയറി കൃഷി ചെയ്‌തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് റവന്യു ഉദ്യോഗസ്ഥർ പറഞ്ഞു.

നടപടി ഇടിവി വാർത്തയ്‌ക്ക് പിന്നാലെ

ഓഗസ്റ്റ് മൂന്നിനാണ് മതികെട്ടാന്‍ ചോല ദേശീയ ഉദ്യാനത്തോട് ചേര്‍ന്ന് കിടക്കുന്ന തോണ്ടിമലയിലെ വ്യാപക കൈയേറ്റം ഇടിവി റിപ്പോർട്ട് ചെയ്‌തത്‌. ശാന്തൻപാറ ഗ്രാമപഞ്ചായത്തിൽ പൂപ്പാറ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 13ല്‍ റീ സര്‍വ്വേ നമ്പര്‍ 212 ബാര്‍ ഒന്നില്‍ ഉള്‍പ്പെട്ട ഭൂമിയിലാണ് കൈയേറ്റം. റവന്യു പുറംപോക്ക്‌ ഭൂമിയെന്ന് രേഖകളിൽ വ്യക്തമാക്കിയിരിക്കുന്ന ഈ ഭൂമിയിലെ പുല്‍മേടുകള്‍ വെട്ടിത്തെളിച്ച് തോണ്ടിമല സ്വദേശി ഹനീഫ അനധികൃതമായി ഫലവൃക്ഷ തൈകൾ നട്ടതായി കണ്ടെത്തി.

ഭൂമി സംബന്ധിച്ച് അന്വേഷണം ശക്തമാക്കും

ഇടിവി വാർത്തയെ തുടർന്ന് ഉടുമ്പൻചോല തഹസിൽദാർ നിജു കുര്യന്‍റെ നിർദേശപ്രകാരം ഡെപ്യൂട്ടി തഹസിൽദാർ പി മദനന്‍റെ നേതൃത്വത്തിലുള്ള റവന്യു സംഘമാണ് കൈയേറ്റ ഭൂമിയിൽ സന്ദർശനം നടത്തിയത്. കൈയേറ്റമാണെന്ന് ബോധ്യപ്പെട്ടതോടെ ഹനീഫയ്‌ക്ക് എതിരെ നിയമനടപടി സ്വീകരിക്കാൻ പൂപ്പാറ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി.

ഭൂസംരക്ഷണ സേനയുടെ നേതൃത്വത്തിൽ കൈയേറ്റ ഭൂമിയിൽ കൃഷി ചെയ്‌തിരുന്ന ഫലവൃക്ഷ തൈകൾ പിഴുതുമാറ്റി. സമീപത്തെ ഭൂമിക്കും ഹട്ടുകൾക്കും പട്ടയം ലഭിച്ചതാണോ എന്നും അന്വേഷിക്കാനും വില്ലേജ് ഓഫീസർക്ക് നിർദേശം നൽകിയതായി ഡെപ്യൂട്ടി തഹസിൽദാർ അറിയിച്ചു. നീലക്കുറിഞ്ഞി വെട്ടി നശിപ്പിച്ചതുമായി ബന്ധപ്പെട്ട് വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൈയേറ്റത്തെ തുടർന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

READ MORE: നീലക്കുറിഞ്ഞി പൂക്കുന്നു, ടൂറിസത്തിന് വൻ സാധ്യത, ഇടുക്കി തോണ്ടിമലയില്‍ വന്‍ ഭൂമി കൈയേറ്റം

പരിസ്ഥിതി ലോലപ്രദേശമായ ഇവിടെ 2020ൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു. കൂടാതെ ചിന്നക്കനാൽ, സൂര്യനെല്ലി മലനിരകളും ആനയിറങ്കൽ ജലാശയവും ഉൾപ്പെടുന്ന ഈ മേഖലയിൽ ടൂറിസം സാധ്യതകളും ഏറെയാണ്. ഇവ ലക്ഷ്യം വച്ചുകൊണ്ടാണ് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭൂമി കൈയേറിയതെന്ന ആരോപണവും ശക്തമായി ഉയർന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.