ETV Bharat / state

രാജകുമാരിയില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു

വിദ്യാർഥികളുടെ ഓൺലൈൻ പഠനവും പ്രതിസന്ധിയിലാണ്. അടിക്കടി ഉണ്ടാകുന്ന നെറ്റ്‌വർക്ക് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തി.

author img

By

Published : Oct 6, 2020, 3:44 AM IST

Updated : Oct 6, 2020, 3:50 AM IST

BSNL network  lack of a BSNL network  lack of a BSNL network Rajakumari news  രാജകുമാരിയില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്ല  ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്ല  മൊബൈല്‍ നെറ്റ് വര്‍ക്കില്ല
രാജകുമാരിയില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കില്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു

ഇടുക്കി: രാജകുമാരിയില്‍ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്ക് ഇല്ലാത്തത് ജനങ്ങളെ ദുരിതത്തിലാക്കുന്നു. സർക്കാർ ഓഫീസുകളുടെ അടക്കം പ്രവർത്തനം താളം തെറ്റി. വിദ്യാർഥികളുടെ ഓൺലൈൻ പഠനവും പ്രതിസന്ധിയിലാണ്. അടിക്കടി ഉണ്ടാകുന്ന നെറ്റ്‌വർക്ക് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ജനങ്ങള്‍ രംഗത്തെത്തി.

കാർഷിക മേഖലയായ രാജകുമാരി പഞ്ചായത്തിലാണ് ബിഎസ്എൻഎൽ സേവനം വേണ്ടരീതിയിൽ ലഭിക്കില്ലെന്ന് പരാതി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബിഎസ്എൻഎല്ലിൽ നിന്ന് കോൾ വിളിക്കുവാനും നെറ്റ് ഉപയോഗിക്കുവാനോ കഴിയുന്നില്ല. ആശയവിനിമയ സംവിധാനം നിലച്ചതിനൊപ്പം ബിഎസ്എൻഎൽ നെറ്റ്‌വർക്കിനെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സർക്കാർ ഓഫീസുകളുടെ അടക്കം പ്രവർത്തനവും അവതാളത്തിലായി. നെറ്റ്‌വർക്ക് ഇല്ലാത്തതിനാൽ ട്രഷറിയിൽ നിന്നും പെൻഷൻതുക അടക്കം കൈപ്പറ്റാൻ കഴിയാത്തവർ നിരവധിയാണ്.

സ്വകാര്യ മൊബൈൽ കമ്പനികൾ സഹായിക്കുന്നതിനു വേണ്ടിയാണ് ബിഎസ്എന്‍എല്‍ പ്രതിസന്ധികൾ സൃഷ്ടിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. എന്നാൽ സാങ്കേതിക തകരാർ സംഭവിച്ചതാണ് നെറ്റ്‌വർക്ക് പ്രതിസന്ധിയിലാക്കാൻ കാരണമെന്നും ഉടൻ പരിഹരിക്കുമെന്നും ബിഎസ്എൻഎൽ അധികൃതർ വ്യക്തമാക്കി.

Last Updated : Oct 6, 2020, 3:50 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.