ഇടുക്കി: തെരഞ്ഞെടുപ്പായതോടെ കട്ടപ്പന നഗരസഭാ പരിധിയിലെ കുന്തളംപാറ റോഡിൻ്റെ ശോചനീയാവസ്ഥ വീണ്ടും ചർച്ചയാകുകയാണ്. വോട്ട് ചോദിച്ച് വരേണ്ട എന്ന ബോർഡ് സ്ഥാപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കട്ടപ്പന നഗരസഭയോട് ചേർന്നുകിടക്കുന്ന പ്രധാന റോഡായ കുന്തളംപാറ റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്. നൂറുകണക്കിന് കുടുംബങ്ങൾ താമസിക്കുന്ന മേഖലയാണ് കുന്തളംപാറ. റോഡിൻ്റെ പുനർനിർമാണം ആവശ്യപ്പെട്ട് നിരവധി സമരങ്ങൾ നടന്നു. എന്നിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഇതോടെയാണ് തെരഞ്ഞെടുപ്പ് കാലത്ത് ഫ്ലക്‌സ് ബോർഡ് സ്ഥാപിച്ചത്. തെരഞ്ഞെടുപ്പുകൾ എത്ര കഴിഞ്ഞാലും ഭരണാധികാരികൾ മാറി വന്നാലും കുന്തളംപാറ റോഡിന് മാത്രം യാതൊരു മാറ്റവുമില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
വോട്ട് ചോദിച്ച് വരേണ്ട; കുന്തളംപാറ നിവാസികൾ പ്രതിഷേധവുമായി രംഗത്ത്
കട്ടപ്പന നഗരസഭയോട് ചേർന്നുകിടക്കുന്ന പ്രധാന റോഡായ കുന്തളംപാറ റോഡിൻ്റെ ഇപ്പോഴത്തെ അവസ്ഥ ഏറെ ദയനീയമാണ്