മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് സൂപ്പര്‍ താരം രോഹിത് ശർമയ്ക്കും ഭാര്യ റിതിക സജ്‌ദെയ്‌ക്കും ആൺകുഞ്ഞ് പിറന്നു. ഇന്നലെ മുംബൈയിലാണ് ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞിന്‍റെ ജനനം. ഇരുവരും കുഞ്ഞുമായി നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ദമ്പതികൾക്ക് സമൈറ എന്ന ഒരു പെൺകുഞ്ഞുമുണ്ട്. ഡിസംബർ 30-ന് 6 വയസ് തികയുന്ന സമൈറ 2008-ലാണ് ജനിച്ചത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്‌ക്കായി രോഹിത് ശർമ്മ ഇന്ത്യൻ ടീമിനൊപ്പം പെർത്തിൽ പോയിട്ടില്ല. ഓപ്പണിങ് ടെസ്റ്റിൽ താരത്തിന് ടീമിനെ നയിക്കാൻ കഴിയുമോ എന്നതില്‍ അഭ്യൂഹം തുടരുകയാണ്. അതേസമയം കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി തന്നെ ഓസ്‌ട്രേലിയയിൽ എത്താനാകുമെന്നും റിപ്പോർട്ടുകളുണ്ട്.
Rohit Sharma and Ritika have been blessed with a baby boy. 👦
— Mufaddal Vohra (@mufaddal_vohra) November 15, 2024
- Many congratulations to them! 🥺❤️ pic.twitter.com/2zergbSj2u
പരമ്പരയിലെ ആദ്യ ടെസ്റ്റ് നവംബർ 22-ന് പെർത്തിൽ ആരംഭിക്കും. ഓസ്‌ട്രേലിയയിലേക്ക് പറക്കുന്നതിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ രോഹിതിന്‍റെ അസാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും ഔദ്യോഗിക സ്ഥിരീകരണമില്ലെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞിരുന്നു. ഇതിനിടെയാണ് കുഞ്ഞിന്‍റെ ജനന വാർത്ത പുറത്തുവരുന്നത്.
ആദ്യ മത്സരത്തിൽ രോഹിതിന് കളിക്കാൻ സാധിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റനും സ്റ്റാർ ഫാസ്റ്റ് ബൗളറുമായ ജസ്പ്രീത് ബുംറ ക്യാപ്റ്റനായി എത്തുമെന്നും ഗംഭീർ വ്യക്തമാക്കി.
ROHIT SHARMA & RITIKA SAJDEH HAVE BEEN BLESSED WITH A BABY BOY.😍
— Tanuj Singh (@ImTanujSingh) November 15, 2024
- Many Congratulations to Both of them. ❤️ pic.twitter.com/Jz6QQKJCUa
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ക്യാപ്റ്റൻസിക്ക് പുറമേ രോഹിതിന്‍റെ അഭാവത്തില്‍ ടീമില്‍ ഒരു പുതിയ ഓപ്പണിങ് ബാറ്റര്‍ക്ക് വാതിൽ തുറക്കും. അഭിമന്യു ഈശ്വരനോ കെഎൽ രാഹുലോ ഓസ്‌ട്രേലിയയിൽ ഓപണര്‍ ആകും.
Also Read: ഇടിക്കൂട്ടിലെ സിംഹം വീണു; തലമുറകളുടെ പോരാട്ടത്തില്‍ ടൈസണെ വീഴ്‌ത്തി ജേക്ക്