ETV Bharat / state

സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് അപ്രതീക്ഷിതം; അമ്പരന്ന് സിപിഎം, ഞെട്ടല്‍ മാറാതെ ബിജെപി - SANDEEP VARIER JOINS CONGRESS

വരും ദിവസങ്ങളിൽ പാലക്കാട്ടെ ബിജെപി ശക്തികേന്ദ്രങ്ങളിൽ സന്ദീപ് വാര്യരെ പ്രചാരണത്തിന് ഇറക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.

സന്ദീപ് വാര്യർ  PALAKKAD BYELECTION 2024  MALAYALAM LATEST NEWS  KERALA BJP
Sandeep Varier Joins UDF (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 16, 2024, 3:15 PM IST

പാലക്കാട്: ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ അമ്പരപ്പിച്ചു കൊണ്ടാണ് സന്ദീപ് വാര്യരുടെ കോൺഗ്രസ് പ്രവേശനം. കുറച്ചു കാലമായി ബിജെപി നേതാക്കളുമായി മാനസികമായി അകന്ന നിലയിലായിരുന്നു സന്ദീപ് വാര്യർ. പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി കൃഷ്‌ണ കുമാറിനെ പരസ്യമായി വിമർശിച്ചു കൊണ്ട് ബിജെപി സംസ്ഥാന വക്താവ് രംഗത്തെത്തിയത് വിവാദമായിരുന്നു.

അദ്ദേഹത്തെ അനുനയിപ്പിക്കുന്നതിന് ആർഎസ്എസ് നേതാവ് ജയകുമാർ ഇടപെട്ട് ചർച്ചകൾ നടന്നെങ്കിലും ഫലം കണ്ടില്ല. സന്ദീപ് സിപിഎമ്മിലേക്ക് ചേക്കേറുമെന്നായിരുന്നു ആദ്യഘട്ടത്തിലെ സൂചന. മുതിർന്ന സിപിഎം നേതാവ് എ കെ ബാലൻ, മന്ത്രി എം ബി രാജേഷ് എന്നിവരുമായി പ്രാഥമിക ചർച്ചകളും നടന്നതാണ്. സന്ദീപ് വാര്യർ മികച്ച പൊതുപ്രവർത്തകനാണ് എന്നും പാർട്ടി നയം അംഗീകരിച്ചാൽ പാര്‍ട്ടിയില്‍ ചേര്‍ക്കുമെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കിയിരുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

സന്ദീപ് കണ്ണുവച്ചത് യുഡിഎഫിലേക്കാണ് എന്നതിൻ്റെ സൂചനകളൊന്നും നേരത്തെ ഉണ്ടായിരുന്നില്ല. ഇതിനിടയിലാണ് ശനിയാഴ്‌ച യുഡിഎഫിൻ്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ എത്തി സന്ദീപ് വാര്യർ തീരുമാനം പ്രഖ്യാപിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ പാലക്കാട് നഗരസഭയിലെ ബിജെപി ശക്തികേന്ദ്രങ്ങളിൽ സന്ദീപ് വാര്യരെ പ്രചാരണത്തിന് ഉപയോഗിക്കാനാണ് യുഡിഎഫിൻ്റെ തീരുമാനം. എന്നാല്‍, സന്ദീപ് വാര്യരുടെ മാറ്റം പാലക്കാട്ട് ബിജെപിയുടെ വിജയ സാധ്യതയെ ബാധിക്കില്ലെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ വ്യക്തമാക്കി.

അതേസമയം, സന്ദീപ് വാര്യര്‍ ബിജെപി വിട്ടത് പാര്‍ട്ടിയിലെ പല നേതാക്കള്‍ക്കും വിശ്വസിക്കാനായിട്ടില്ല. സി കൃഷ്‌ണകുമാറുമായി ഉടക്കിനിന്ന സമയത്തു പോലും ഒരു എളിയ ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നായിരുന്നു നേരത്തെ സന്ദീപ് വാര്യര്‍ വ്യക്തമാക്കിയിരുന്നത്.

Also Read: 'സ്നേഹത്തിന്‍റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ വലിയ കസേരകള്‍ കിട്ടട്ടെ'; പരിഹാസവുമായി കെ സുരേന്ദ്രന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.