തൃശൂര്‍: വയനാടിനായി ഇനിയും പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്ന് റവന്യു മന്ത്രി കെ രാജൻ. കേന്ദ്ര സർക്കാർ സ്വീകരിച്ചത് ഒരിക്കലും കാണിക്കാൻ പാടില്ലാത്ത സമീപനമാണെന്നും കെ രാജന്‍ പറഞ്ഞു.
തമിഴ്‌നാടിനും കർണാടകയ്ക്കും സഹായം ലഭിച്ചത് സുപ്രീം കോടതിയെ സമീപിച്ചിട്ടാണ്. കേന്ദ്ര മന്ത്രി സുരേഷ് ഗോപിയടക്കം എസ്‌ഡിആര്‍എഫ് ഫണ്ടിൽ ആവശ്യത്തിൽ കൂടുതൽ പണം ഉണ്ടെന്നാണ് പറഞ്ഞത്. എസ്‌ഡിആര്‍എഫിലെ പണം മാനദണ്ഡങ്ങള്‍ മറികടന്ന് വയനാട്ടിൽ ചെലവഴിക്കാമെന്ന് കേന്ദ്രം രേഖാമൂലം ഉത്തരവ് നൽകാൻ തയ്യാറുണ്ടോ എന്നും മന്ത്രി ചോദിച്ചു.
ത്യശൂർ പൂരം വിവാദം; വെടിക്കെട്ട് സംബന്ധിച്ച പ്രതിസന്ധി മനുഷ്യ നിർമ്മിതം: മന്ത്രി കെ രാജൻ
രണ്ട് തരം പ്രതിസന്ധികളാണ് നിലവിലുള്ളത്. എഴുന്നെള്ളിപ്പും വെടിക്കെട്ടും. കോടതി ഉത്തരവിനെ ഗൗരവമായി കാണണം. 20 ന് വനം മന്ത്രിയുടെ നേതൃത്വത്തിൽ കാര്യങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക യോഗം ചേരും.
സുരക്ഷ മുൻനിർത്തി സ്വാഭാവികമായി പൂരം കാണണം എന്നാണ് സർക്കാർ നിലപാട്. പൊതു അഭിപ്രായം രൂപീകരിച്ച് നാട്ടാന പരിപാലന ചട്ടത്തിലും നിലവിലെ പ്രതിസന്ധി സംബന്ധിച്ചും ഭേദഗതി സാധ്യമാകുമോ എന്ന് പരിശോധിക്കുമെന്നും കെ രാജൻ വ്യക്തമാക്കി.
Also Read: 'സ്‌നേഹത്തിന്‍റെ കടയില്‍ അംഗത്വമെടുക്കുന്നു'; കോണ്‍ഗ്രസിന് 'കൈ കൊടുത്ത്' സന്ദീപ് വാര്യര്‍