ഇടുക്കി: അടിമാലി ചാറ്റുപാറയില്‍ കെഎസ്‌ആര്‍ടിസി ബസ് ഡ്രൈവര്‍ക്ക് മര്‍ദനം. മൂന്നാറില്‍ നിന്നും എറണാകുളത്തേക്കുള്ള സര്‍വീസിനിടെയായിരുന്നു കോതമംഗലം കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാരനായ സുധീറിനെ ഒരു സംഘം ആളുകൾ മര്‍ദിച്ചത്. മര്‍ദനത്തെ തുടര്‍ന്ന് പരിക്കേറ്റ ഇയാൾ അടിമാലി താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.
ചാറ്റുപാറയില്‍ വെച്ച് ബസിന് മുമ്പില്‍ അശ്രദ്ധമായി സഞ്ചരിച്ച ടിപ്പര്‍ ലോറി ഡ്രൈവറും സംഘവുമാണ് മര്‍ദിച്ചതെന്ന് സുധീര്‍ പറയുന്നു. ബസിലെ മറ്റൊരു യാത്രക്കാരനും മര്‍ദനമേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കി.