ETV Bharat / state

'കൈവരി കാത്തു യാത്രക്കാര്‍ സുരക്ഷിതര്‍'; പീരുമേട് കെഎസ്ആർടിസി ബസ് അപകടം - ഇടുക്കി പീരുമേട് ബസ് അപകടം

KSRTC Bus Accident In Idukki: കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോയ കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്‌ടപെട്ട് റോഡിൽ നിന്നും തെന്നിമാറി. ഒഴിവായത് വൻ അപകടം.

ksrtc bus accident  കെഎസ്ആർടിസി ബസ് അപകടം  ഇടുക്കി പീരുമേട് ബസ് അപകടം  bus accident in idukki
ksrtc bus accident
author img

By ETV Bharat Kerala Team

Published : Jan 17, 2024, 4:31 PM IST

Updated : Jan 17, 2024, 6:50 PM IST

പീരുമേട്ടില്‍ കെഎസ്ആർടിസി ബസ് അപകടം

ഇടുക്കി: പീരുമേട് കരടിക്കുഴി അയ്യപ്പ കോളേജിന് സമീപം കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറി അപകടം (KSRTC Bus Accident In Idukki). കുമളിയിൽ നിന്നും കൊല്ലത്തേക്ക് പോയ ബസാണ് രാവിലെ 5 മണിയോടെ അപകടത്തിൽപ്പെട്ടത്. റോഡരികിലെ സംരക്ഷണ ഭിത്തിയിൽ തങ്ങി വാഹനം താഴേക്ക് മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കൊട്ടാരക്കര ഡിണ്ടിഗൽ ദേശീയ പാതയിൽ പീരുമേട് കരടിക്കുഴിക്ക് സമീപം 56 -ാം മൈൽ ഭാഗത്താണ് ബസ് അപകടത്തിൽപ്പെട്ടത്.

കെഎസ്ആർടിസി ബസ് നിയന്ത്രണം നഷ്‌ടമായി റോഡിൽ നിന്നും തെന്നിമാറി റോഡരികിലെ സംരക്ഷണ ഭിത്തിയിൽ തങ്ങി നിൽക്കുകയായിരുന്നു. താഴെ സ്വകാര്യ കോളേജിലെ ഹോസ്റ്റൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ മതിലിലാണ് ബസ് തങ്ങി നിന്നത്. ബസ് താഴേക്ക് പതിച്ചിരുന്നെങ്കിൽ അപകടത്തിന്‍റെ വ്യാപ്‌തി വലുതായേനെ. അപകടം നടക്കുന്ന സമയത്ത് ഹോസ്റ്റലിൽ വിദ്യാർത്ഥികളുമുണ്ടായിരുന്നു. ബസിലെ യാത്രക്കാർക്ക് പരിക്കില്ല. ഫയർഫോഴ്‌സ്, പൊലീസ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്‍റ് എന്നിവർ സ്ഥലത്തെത്തി.

ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചു കയറി: ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചു കയറി ഒരാൾക്ക് പരിക്ക്. മാവൂരിന് സമീപം കൂളിമാട് എം ആർ പി എൽ പെട്രോൾ പമ്പിലേക്കാണ് ടൂറിസ്റ്റ് ബസ് ഇടിച്ചു കയറിയത് (tourist bus ran over to petrol pump Kozhikode). ഊട്ടി ട്രിപ്പ് കഴിഞ്ഞുവരികയായിരുന്ന ബസ്‌ ആണ് അപകടത്തില്‍ പെട്ടത്.

പുലർച്ചെ രണ്ട് 45 ന് ആണ് സംഭവം (24.12.2023). ആളെ ഇറക്കിയ ശേഷം പെട്രോൾ പമ്പിലേക്ക് ഡീസൽ അടിക്കുന്നതിന് വന്ന ബസ് തിരിക്കുന്ന സമയത്ത് നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. ബസ് നിയന്ത്രണം വിട്ട്, പെട്രോൾ പമ്പിലെ ഇന്ധനം നിറയ്ക്കുന്ന മെഷീൻ ഇടിച്ചു തകർത്തു. മെഷീന് സമീപം ഉണ്ടായിരുന്ന പെട്രോൾ പമ്പ് ജീവനക്കാരൻ സൂരജിനാണ് പരിക്കേറ്റത്. കാലിന് സാരമായി പരിക്കേറ്റ സൂരജിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടിയുടെ ആഘാതത്തില്‍ ഇന്ധന മെഷീൻ പൂർണമായും തകർന്നിട്ടുണ്ട്. പകൽ സമയങ്ങളിൽ ഏറെ തിരക്കുള്ള പെട്രോൾ പമ്പ് ആണ് കൂളിമാട് പമ്പ്. അപകടം നടന്നത് തിരക്കില്ലാത്ത സമയത്ത് ആയതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. കൂടാതെ ഓട്ടോമാറ്റിക് സംവിധാനം ഉള്ളതുകൊണ്ട് തീപിടുത്തം പോലുള്ള വലിയ അപകടവും ഉണ്ടായില്ല.

Last Updated : Jan 17, 2024, 6:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.