ETV Bharat / state

സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം - കെഎസ്ഇബി ജീവനക്കാരൻ മരിച്ചു

വലിയതോവള സ്വദേശി പാലന്താനത്ത് സുരേഷ് പി.ബിയാണ് മരിച്ചത്. പോസ്റ്റിൽ സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണാണ് അപകടമുണ്ടായത്.

kseb employee dies after post overturned  kseb employee dies in puliyanmala  kseb employee dies  puliyanmala  puliyanmala kseb employee death  സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം  സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു  പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം  പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു  കെഎസ്ഇബി  കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം  കെഎസ്ഇബി ജീവനക്കാരൻ മരിച്ചു  സ്റ്റേ കമ്പി
സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
author img

By

Published : Sep 17, 2021, 8:52 PM IST

ഇടുക്കി: വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് കെഎസ്ഇബി ജീവനക്കാരൻ മരിച്ചു. വലിയതോവള സ്വദേശി പാലന്താനത്ത് സുരേഷ് പി.ബിയാണ് മരിച്ചത്. പോസ്റ്റിൽ സ്റ്റേ കമ്പി കെട്ടുന്നതിനിടെ പോസ്റ്റ് മറിഞ്ഞു വീണാണ് അപകടമുണ്ടായത്.

കട്ടപ്പന ഇലക്ട്രിക്കൽ സെക്ഷന് കീഴിൽ വരുന്ന പുളിയന്മല നൂറേക്കറിലാണ് സംഭവം. സ്റ്റേ കമ്പി പൊട്ടിമാറിയ പോസ്റ്റിൽ കമ്പി കെട്ടാനായണ് സുരേഷ് കയറിയത്. തുടർന്ന് ചുവടിളകി പോസ്റ്റ് താഴേയ്ക്ക് മറിഞ്ഞു. സേഫ്റ്റി ബെൽറ്റ് പോസ്റ്റുമായി ഘടിപ്പിച്ചതിനാൽ സുരേഷിന് ചാടി മാറാനായില്ല.

ALSO READ: കൊച്ചിയില്‍ 690 രൂപയുടെ നിക്ഷേപ പദ്ധതിയില്‍ ഒപ്പുവച്ച് ടി.സി.എസ്

പോസ്റ്റ് താഴേയ്ക്ക് പതിച്ചതിന്‍റെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ സുരേഷിനെ സഹപ്രവർത്തകർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊവിഡ് മാനദണ്ഡങ്ങളോടെ സുരേഷിൻ്റെ മൃതദേഹം കട്ടപ്പന കെഎസ്ഇബി ഓഫീസിന് മുമ്പിൽ പൊതുദർശനം നടത്തി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.