ETV Bharat / state

വെള്ളപ്പൊക്ക സാധ്യത പരിഗണിയ്ക്കാതെ നെടുങ്കണ്ടത്ത് കെഎസ്ഇബിയുടെ നിര്‍മ്മാണം - heavy rain kerala

രണ്ട് ആഴ്‌ചയ്ക്കിടെ രണ്ട് തവണ ഡാമില്‍ വെള്ളം ഉയരുകയും നിലവില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും കോണ്‍ക്രീറ്റിംഗ് ഒലിച്ച് പോവുകയും ചെയ്‌തു

ഇടുക്കി  വെള്ളപ്പൊക്ക സാധ്യത  വെള്ളപ്പൊക്കം  കെഎസ്ഇബി  കല്ലാര്‍ ഡാം  idukki  kallar dam  kseb  kerala flood 2021  heavy rain kerala  kseb construction work
വെള്ളപ്പൊക്ക സാധ്യത പരിഗണിയ്ക്കാതെ നെടുങ്കണ്ടത്ത് കെഎസ്ഇബിയുടെ നിര്‍മ്മാണം
author img

By

Published : Oct 27, 2021, 6:53 AM IST

ഇടുക്കി : വെള്ളം ഉയരുന്നതിനുള്ള സാധ്യത പരിഗണിയ്ക്കാതെ ഇടുക്കി നെടുങ്കണ്ടത്ത് കെഎസ്ഇബിയുടെ നിര്‍മ്മാണം. കല്ലാര്‍ ഡാമിന്‍റെ ക്യാച്ച്‌മെന്‍റ്‌ ഏരിയയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കഴിഞ്ഞ രണ്ട് ആഴ്‌ചയ്ക്കിടെ ക്രമാധീതമായി ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് രണ്ട് തവണയാണ് ഡാമിന്‍റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

വെള്ളപ്പൊക്ക സാധ്യത പരിഗണിയ്ക്കാതെ നെടുങ്കണ്ടത്ത് കെഎസ്ഇബിയുടെ നിര്‍മ്മാണം

ഇടുക്കി പദ്ധതിയുടെ ഡൈവേര്‍ഷന്‍ ഡാമാണ് കല്ലാര്‍. ഏതാനും മണിക്കൂറുകള്‍ തുടര്‍ച്ചയായി അതിശക്തമായ മഴപെയ്‌താല്‍ അണക്കെട്ട് നിറയും. ഡാമിന്‍റെ ക്യാച്ച്‌മെന്‍റ്‌ ഏരിയായിലും പുഴയോരത്തോട് ചേര്‍ന്നുള്ള വീടുകളിലും വെള്ളം കയറുന്നതും പതിവാണ്.

ALSO READ : മുല്ലപ്പെരിയാര്‍ ഡാം പൊട്ടുമോ ? ; പരിസ്ഥിതി ശാസ്ത്രജ്ഞന്‍ സുഭാഷ് ചന്ദ്രബോസിന് പറയാനുള്ളത്

ഇത്തരം സാഹചര്യങ്ങള്‍ പരിഗണിയ്ക്കാതെയാണ് കെഎസ്ഇബിയുടെ കെട്ടിട നിര്‍മ്മാണം ആരംഭിച്ചിരിക്കുന്നത്. ജണ്ടയോട് ചേര്‍ന്ന് പുഴയില്‍ നിന്നും അധികം ദൂരത്തില്‍ അല്ലാതെയാണ് നിര്‍മ്മാണം. കഴിഞ്ഞ രണ്ട് ആഴ്‌ചയ്ക്കിടെ രണ്ട് തവണ ഡാമില്‍ വെള്ളം ഉയരുകയും നിലവില്‍ നിര്‍മ്മാണം നടക്കുന്ന പ്രദേശങ്ങള്‍ വെള്ളത്തിലാവുകയും കോണ്‍ക്രീറ്റിംഗ് ഒലിച്ച് പോവുകയും ചെയ്‌തിരുന്നു.

ALSO READ : കൊണ്ടോട്ടി ബലാത്സംഗശ്രമം : 15കാരൻ കൃത്യം ചെയ്‌തത് വ്യക്‌തമായ ആസൂത്രണത്തോടെ

കെഎസ്ഇബിയുടെ നെടുങ്കണ്ടത്തെ വിവിധ ഓഫീസുകള്‍ ഒരു കെട്ടിട സമുച്ചയത്തില്‍ എത്തിയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് വൈദ്യുതി ഭവന്‍ നിര്‍മ്മിയ്ക്കുന്നത്. രണ്ട് കോടിയോളം രൂപ മുതല്‍ മുടക്കിലാണ് നിര്‍മ്മാണം. കെഎസ്ഇബിയ്ക്ക് പ്രദേശത്ത് അനുയോജ്യമായ സ്ഥലം വേറെ ഉള്ളപ്പോഴാണ് ക്യാച്ച്‌മെന്‍റ്‌ ഏരിയയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.