ഇടുക്കി: ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി മാത്യുവിന്‍റെ തൊഴിലധിക്ഷേപ പരാമർശത്തിനെതിരെ പ്രതിഷേധവുമായി കേരള ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ (കെഎസ്ബിഎ). ബാർബർ തൊഴിലാളികളെ അവഹേളിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ സി.പി മാത്യുവിന് ഇനി മുടി വെട്ടിക്കൊടുക്കില്ലെന്ന് കെഎസ്ബിഎ.
വണ്ടിപ്പെരിയാറിൽ മുൻകാല കോൺഗ്രസ് നേതാവ് ബാലുവിന്‍റെ രക്തസാക്ഷി മണ്ഡപത്തിനരികെ മാലിന്യം കൊണ്ടിട്ടതിൽ പ്രതിഷേധിച്ച് സി.പി മാത്യു പറഞ്ഞ വാക്കുകളാണ് അസോസിയേഷനെ ചൊടിപ്പിച്ചിരിക്കുന്നത്. രക്തസാക്ഷിയുടെ മേൽ മാലിന്യം കൊണ്ടിട്ടാൽ അത് നോക്കിയിരിക്കാൻ കോൺഗ്രസ് ചെരക്കാനല്ല നടക്കുന്നത് എന്ന് മാർക്‌സിസ്റ്റ് പാർട്ടി ഓർമിക്കണമെന്നായിരുന്നു സി.പി മാത്യുവിന്‍റെ പരാമർശം.
പരാമർശത്തിന് പിന്നാലെ മാത്യുവിന്‍റെ മുടിവെട്ടുന്നതിന് കേരള ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷന്‍ വിലക്ക് ഏർപ്പെടുത്തി. ബാർബർ തൊഴിലാളികളെയും തൊഴിലിനെയും സി.പി മാത്യു അവഹേളിച്ചുവെന്നും മാന്യമായ തൊഴിലാണിതെന്നും അസോസിയേഷന്‍ പറഞ്ഞു.
വിഷയം കെഎസ്ബിഎ സംസ്ഥാന കമ്മിറ്റിയിലും ഉന്നയിക്കാന്‍ സംഘടന തീരുമാനിച്ചു.
Also Read: മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് ശക്തമായ നിലപാട്: വിജയരാഘവന്‍