ETV Bharat / state

മരണമെത്തുന്ന നേരം... ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മഴ ദൃശ്യങ്ങളില്‍ കുട്ടികളും - kokkayar news

മലവെള്ളം കുത്തിയൊലിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തി നിമിഷങ്ങൾക്കകം ഉരുള്‍പൊട്ടലില്‍ വീടും അഞ്ച് കുടുംബാംഗങ്ങളും മണ്ണിനടിയിലായി.

കൊക്കയാര്‍  കൊക്കയാര്‍ വാര്‍ത്ത  കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ വാര്‍ത്ത  കൊക്കയാര്‍ ഉരുള്‍പൊട്ടല്‍  കൊക്കയാര്‍ വാട്ട്സ്ആപ്പ് ഫൗസിയ  കൊക്കയാര്‍ വാട്ട്സ്ആപ്പ് ഫൗസിയ വാര്‍ത്ത  കൊക്കയാര്‍ വാട്ട്സ്ആപ്പ് ഫൗസിയ വാര്‍ത്ത  കൊക്കയാര്‍ വാട്ട്സ്ആപ്പ് ഫൗസിയ  fousiya whatsapp news  fousiya whatsapp  kokkayar landslide news  kokkayar landslide  മലവള്ളം ദൃശ്യങ്ങള്‍ വാര്‍ത്ത  ഫൗസിയ മലവെള്ളം ദൃശ്യങ്ങള്‍ വാര്‍ത്ത  ഫൗസിയ മലവെള്ളം ദൃശ്യങ്ങള്‍  ഫൗസിയ മലവെള്ളം വീഡിയോ വാര്‍ത്ത  ഫൗസിയ മലവെള്ളം വീഡിയോ  കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ഫൗസിയ വാര്‍ത്ത  കൊക്കയാര്‍ ഉരുള്‍പൊട്ടല്‍ ഫൗസിയ  kokkayar news  kokkayar fousiya news
കുത്തിയൊലിച്ച് വരുന്ന മലവെള്ളം, ദൃശ്യങ്ങള്‍ പകര്‍ത്തി ഫൗസിയ; തൊട്ടുപിന്നാലെയെത്തി ദുരന്തം
author img

By

Published : Oct 18, 2021, 1:02 PM IST

Updated : Oct 18, 2021, 2:10 PM IST

ഇടുക്കി: മഴയാണ്, മക്കൾ മുറ്റത്ത് കളിക്കുന്നുണ്ട്... പിന്നെ എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചു. ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ചേരിപ്പുറത്ത് സിയാദിന്‍റെ ഭാര്യ ഫൗസിയ ദുരന്തത്തിന് മുന്‍പ് മലവെള്ളം കുത്തിയൊലിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ബന്ധുവിന് വാട്‌സ്ആപ്പില്‍ അയച്ചു നല്‍കിയിരുന്നു.

തൊട്ടുപിന്നാലെയാണ് കലിതുള്ളി പാഞ്ഞെത്തിയ മലവെള്ളം ഫൗസിയയുടെയും രണ്ടു മക്കളുടെയും ജീവനെടുത്തത്. ഒപ്പം ഫൗസിയയുടെ സഹോദരന്‍റെ മക്കളും മലവെള്ളത്തില്‍ ഒലിച്ചുപോയിരുന്നു.

ഫൗസിയ ബന്ധുവിന് അയച്ചുകൊടുത്ത മഴ ദൃശ്യങ്ങള്‍

മലവെള്ളം കുത്തിയൊലിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഉരുള്‍പൊട്ടലില്‍ മരിച്ച അംന സിയാദ്, അഫ്‌സാന്‍ ഫൈസല്‍ എന്നിവരെയും വിഡിയോയില്‍ കാണാം. വിഡിയോ പകര്‍ത്തി നിമിഷങ്ങൾക്കകം ഉരുള്‍പൊട്ടലില്‍ വീടും അഞ്ച് കുടുംബാംഗങ്ങളും മണ്ണിനടിയിലായി.

നാലു കുട്ടികള്‍ ഉള്‍പ്പെടെ ആറുപേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കണ്ടെത്തിയിരുന്നു. ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്‍റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്‍റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്.

Also read: കൊക്കയാർ: ഏഴ്‌ വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി

Last Updated : Oct 18, 2021, 2:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.