ETV Bharat / state

'തൃക്കാക്കരയില്‍ കോണ്‍ഗ്രസിന് സഹായകരമാകുന്ന പ്രസ്‌താവന' ; ബിനോയ് വിശ്വത്തെ തള്ളി കോടിയേരി

author img

By

Published : Jan 4, 2022, 1:39 PM IST

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന് മാത്രമേ സഹായകമാകുകയുള്ളൂവെന്ന് കോടിയേരി

kodiyeri balakrishnan against cpi on congress favorable statement  kodiyeri balakrishnan against cpi leader binoy vishwam statement  സിപിഐക്കെതിരെ കൊടിയേരി ബാലകൃഷ്ണൻ  കോൺഗ്രസ് അനുകൂല പ്രസ്താവനയ്‌ക്കെതിരെ കൊടിയേരി  ബിനോയ് വിശ്വം പ്രസംഗത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി  ബിനോയ് വിശ്വം ജനയുഗം മുഖപ്രസംഗം
കേരളത്തില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തെ ബാധിക്കും: കൊടിയേരി ബാലകൃഷ്ണൻ

ഇടുക്കി : ബി.ജെ.പിക്ക് ബദൽ കോൺഗ്രസ് എന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വത്തിന്‍റെ പ്രസ്താവന തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ. കേരളത്തിൽ വന്ന് കോൺഗ്രസിനെ അനുകൂലിക്കുന്നത് ഇടതുപക്ഷ മുന്നേറ്റത്തിന് സഹായകമല്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് കോൺഗ്രസിന് മാത്രമേ സഹായകമാകുകയുള്ളൂ.

READ MORE: 'ഇടതുപക്ഷത്തിന് ദേശീയ ബദൽ അസാധ്യം' ; ബിനോയ് വിശ്വത്തെ പിന്തുണച്ച് ജനയുഗം മുഖപ്രസംഗം

സി.പി.എമ്മിനെ സംബന്ധിച്ച് ബി.ജെ.പിയെ തോൽപ്പിക്കുക എന്നതിൽ കോൺഗ്രസുമായി യോജിപ്പുണ്ട്. പ്രാദേശിക കക്ഷികൾ ഇക്കാര്യത്തിൽ നിർണായകമാണ്. കോൺഗ്രസിനെ മാത്രം ആശ്രയിച്ച് ദേശീയ ബദൽ സാധ്യമാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

അതേസമയം മുൻ എം.എൽ.എ എസ് രാജേന്ദ്രൻ വിഷയത്തിൽ നടപടി ഇടുക്കി ജില്ലാ സമ്മേളനത്തിൽ ഉണ്ടാകില്ലെന്നും കോടിയേരി പറഞ്ഞു. രാജേന്ദ്രനെതിരായ ജില്ലാ കമ്മിറ്റിയുടെ ശിപാർശയും രാജേന്ദ്രന്‍റെ കത്തും പാർട്ടിയ്ക്ക് ലഭിച്ചിട്ടുണ്ട്. സമ്മേളനത്തിനുശേഷം ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയത്തിൽ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.