ETV Bharat / state

യാത്രാ ദുരിതം അവസാനിക്കാതെ പ്ലാമല നിവാസികള്‍ - പ്ലാമല

പാലത്തിന്‍റെ ഒരു ഭാഗം 2018ലെ പ്രളയത്തില്‍ ഒലിച്ച് പോയതോടെയാണ് പ്രദേശം ഒറ്റപ്പെടുന്നത്. നിരവധി തവണ ഇക്കാര്യമുന്നയിച്ച് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല.

കൊച്ചുകുടകല്ല്  natives  kochukudakkall  അടിമാലി ഗ്രാമപഞ്ചായത്ത്  പ്ലാമല  യാത്രാ ദുരിതം
കൊച്ചുകുടകല്ലിലുള്ളവരുടെ യാത്രാ ദുരിതത്തിന് രണ്ടാണ്ട്
author img

By

Published : Jun 25, 2020, 6:05 PM IST

Updated : Jun 25, 2020, 7:03 PM IST

ഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ ആദിവാസി മേഖലയായ പ്ലാമല കൊച്ചുകുടകല്ലിലുള്ളവരുടെ യാത്രാ ദുരിതത്തിന് രണ്ട് വര്‍ഷത്തെ പഴക്കമുണ്ട്. പാലത്തിന്‍റെ ഒരു ഭാഗം 2018ലെ പ്രളയത്തില്‍ ഒലിച്ച് പോയതോടെയാണ് പ്രദേശം ഒറ്റപ്പെടുന്നത്. നിരവധി തവണ ഇക്കാര്യമുന്നയിച്ച് പ്രദേശവാസികള്‍ ഉദ്യോഗസ്ഥരെ കണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ഒലിച്ചു പോയ ഭാഗത്ത് തടിവെട്ടിയിട്ടാണ് ഇവര്‍ താല്‍ക്കാലിക യാത്രാ മാര്‍ഗമൊരുക്കുന്നത്. പ്രദേശത്തെ വിദ്യാര്‍ഥികളും രോഗികളും പുറം ലോകത്തെത്താന്‍ ആശ്രയിക്കുന്നതും ഈ പാലമാണ്.

യാത്രാ ദുരിതം അവസാനിക്കാതെ പ്ലാമല നിവാസികള്‍

കൊച്ചുകുടകല്ല് മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്ക് പീച്ചാടും പ്ലാമലയുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗമാണിത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പാലത്തിന് മുകളില്‍ നിന്ന് യുവാവ് കാല്‍തെറ്റി വീഴുകയും പരിക്കേല്‍ക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. വേനല്‍കാലത്ത് പുഴമുറിച്ച് കടന്ന് ആദിവാസി കുടുംബങ്ങള്‍ക്ക് അക്കരെയെത്താം. എന്നാല്‍ മഴക്കാലത്ത് ഈ യാത്ര സാധ്യമാകില്ല. വരാന്‍പോകുന്ന മഴക്കാലം മുമ്പില്‍ കണ്ട് പാലത്തിന്‍റെ ഒലിച്ച് പോയ ഭാഗത്ത് തടിവെട്ടിയിട്ട് താല്‍ക്കാലിക യാത്രാ മാര്‍ഗമൊരുക്കിയിട്ടുണ്ട്. ഇനിയെങ്കിലും തങ്ങളുടെ ആവശ്യത്തിന് പരിഹാരം കാണാന്‍ നടപടി വേണമെന്നാണ് ഇവരെ ആവശ്യം.

Last Updated : Jun 25, 2020, 7:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.