ETV Bharat / state

കൊവിഡ് രോഗികള്‍ക്ക് വെളിച്ചമായി ഇടുക്കിയിലെ സെന്‍റ് തോമസ് പള്ളി - ഇടുക്കി

കൊവിഡ് രോഗികൾക്ക് ഇരുപത്തിനാല് മണിക്കൂർ സൗജന്യ ആംബുലന്‍സ് സേവനം ഒരുക്കിയിരിക്കുകയാണ് മുട്ടുകാട് സെന്‍റ് തോമസ് പള്ളി.

muttukad church  idukky  helping covid patients  കൊവിഡ് രോഗികള്‍ക്ക് വെളിച്ചമായി ഇടുക്കിയിലെ സെന്‍റ് തോമസ് മുട്ടുകാട് പള്ളി  ഇടുക്കി  മുട്ടുകാട് സെന്‍റ് തോമസ് പള്ളി
കൊവിഡ് രോഗികള്‍ക്ക് വെളിച്ചമായി ഇടുക്കിയിലെ സെന്‍റ് തോമസ് മുട്ടുകാട് പള്ളി
author img

By

Published : Apr 27, 2021, 8:04 AM IST

ഇടുക്കി: കൊവിഡ് രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സഹായമൊരുക്കി യാക്കോബായ സഭ. ഇടുക്കി മുട്ടുകാട് സെന്‍റ് തോമസ് പള്ളിയുടെ നേതൃത്വത്തിലാണ് ഇരുപത്തിനാല് മണിക്കൂർ സൗജന്യ ആംബുലന്‍സ് സേവനം ഒരുക്കിയിരിക്കുന്നത്.

ഇടുക്കി ജില്ലയുടെ ഉള്‍ഗ്രാമ പ്രദേശമായ മുട്ടുകാട് രാജകുമാരി, ബൈസണ്‍വാലി ചിന്നക്കനാല്‍ പഞ്ചായത്തുകളുടെ അതിര്‍ത്തി മേഖലകൂടിയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ കൊവിഡ് രോഗികളുടെ എണ്ണം അതിതീവ്രമായി വർധിച്ചിരുന്നു.

കൊവിഡ് രോഗികള്‍ക്ക് വെളിച്ചമായി ഇടുക്കിയിലെ സെന്‍റ് തോമസ് മുട്ടുകാട് പള്ളി

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച വയോധികയെ രാത്രിയില്‍ ആശുപത്രിയിലെത്തിക്കാന്‍ വാഹനം ലഭ്യമാകാത്തതിനെ തുടര്‍ന്ന് ഇവര്‍ സഹായം അഭ്യർഥിച്ച് പള്ളിവികാരി ഫാ.ബേസിൽ മാത്യുവിനെ വിളിച്ചിരുന്നു.

തുടര്‍ന്ന് ആശുപത്രിയിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിച്ചെങ്കിലും ദിനം പ്രതി രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്ഥിരം വാഹന സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്ന് കണ്ട പള്ളി വികാരി ഹൈറേഞ്ച് മേഖല മെത്രപ്പോലിത്ത ഏലിയോസ് മോര്‍ യൂലിയോസ് തിരുമേനിയെ വിവരമറിയിക്കുകയും തുടര്‍ന്ന് സേവനം എത്തിക്കുന്നതിനായി ആംബുലന്‍സ് വിട്ട് നല്‍കുകയുമായിരുന്നു.

ആംബുലന്‍സ് ഡ്രൈവർമാരായി സേവന സന്നദ്ധതോടെയെത്തിയിരിക്കുന്നത് പള്ളിയിലെ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരായ യുവാക്കളാണ്. വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് സൗജന്യമായി ആംബുലന്‍സ് സേവനം എത്തിക്കുന്നതിനൊപ്പം കഴിഞ്ഞ ലോക്ക്ഡൗൺ കാലം മുതല്‍ പള്ളിയിലെ നിർധന കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും ഇവർ മുടങ്ങാതെ എത്തിച്ച് നല്‍കുന്നുണ്ട്.

പള്ളിയുടെ സേവനങ്ങള്‍ക്ക് പൂർണ പിന്തുണ നൽകി മുട്ടുകാട്ട് ക്ഷേത്രം കമ്മറ്റി ഭാരവാഹികളും രംഗത്തുണ്ട്. മഹാമാരിയില്‍ മതേതരത്വത്തിന്‍റെ സന്ദേശം കൂടിയായി മാറുകയാണ് മുട്ടുകാട്ട് സെന്‍റ് തോമസ് യാക്കോബായ പള്ളിയുടെ സൗജന്യ ആംബുലന്‍സ് സേവനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.