ETV Bharat / state

കൊവിഡ് 19; മത സാമുദായിക അധ്യക്ഷന്‍മാരുടെ യോഗം ചേർന്നു

author img

By

Published : Mar 17, 2020, 11:22 PM IST

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇടുക്കിയിൽ മത സാമുദായിക അധ്യക്ഷന്‍മാരുടെ യോഗം ചേർന്നു. ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയുള്ള ചടങ്ങുകളില്‍ നിന്ന് എല്ലാവരും വിട്ടു നില്ക്കാൻ നിർദ്ദേശം.

കൊവിഡ് 19  മത സാമുദായിക അധ്യക്ഷന്‍മാരുടെ യോഗം  വ്യക്തി ശുചിത്വം  ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ  covid 19  idukki
കൊവിഡ് 19; മത സാമുദായിക അധ്യക്ഷന്‍മാരുടെ യോഗം ചേർന്നു

ഇടുക്കി: ജില്ലയില്‍ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആളുകള്‍ കൂടുന്ന മതപരമായ ചടങ്ങുകള്‍ മാര്‍ച്ച് 31 വരെ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ എച്ച് ദിനേശൻ ഉത്തരവിട്ടു. ഇതിൻ്റെ ഭാഗമായി മത സാമുദായിക അധ്യക്ഷന്‍മാരുടെ യോഗം ചേർന്നു. ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയുള്ള ചടങ്ങുകളില്‍ നിന്ന് എല്ലാവരും വിട്ടു നില്ക്കണം. മുന്‍കരുതലിന്‍റെ ഭാഗമായി സ്വഭവനങ്ങളില്‍ പ്രാര്‍ത്ഥന, പൂജ, നിസ്‌കാരം എന്നിവ ചെയ്യാന്‍ നിർദ്ദേശിച്ചു. വിവാഹ ചടങ്ങുകളില്‍ ഏറ്റവും അടുത്ത സ്വന്തക്കാര്‍ മാത്രം പങ്കെടുക്കുകയും, മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നവര്‍ കൂട്ടം കൂടാതെ പരസ്പര സമ്പര്‍ക്കം പരമാവധി ഒഴിവാക്കണമെന്നും കലക്‌ടർ അറിയിച്ചു. മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം. കൈകള്‍ പലതവണ കഴുകുന്നതുള്‍പ്പെടെ വ്യക്തി ശുചിത്വം നിര്‍ബന്ധമായും പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.