ഇടുക്കി: എം.എൽ.എ സ്ഥാനം രാജിവെച്ച് പി.ജെ ജോസഫും മോൻസ് ജോസഫും. കേരള കോൺഗ്രസുകളുടെ ലയനത്തെ തുടർന്നാണ് തീരുമാനം. . അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിന്‍റെ ഭാഗമായി നാമനിർദേശ പത്രിക സമർപ്പണത്തിന് മുൻപായാണ് രാജി സമർപ്പിച്ചത്. നിയമോപദേശവും തേടിയിരുന്നു.
ഇരുവരും കേരള കോൺഗ്രസ് എം പാനലിൽ വിജയിച്ചവരാണ്. ചിഹ്നത്തിന്‍റെ കാര്യത്തിലുള്ള അനിശ്ചിതത്വം തുടരുകയാണ്. ട്രാക്ടറും തെങ്ങിൻ തോപ്പുമാണ് ചിന്ഹമായി കമ്മീഷനോട് ആവിശ്യപെട്ടിരിക്കുന്നത്.ജോസഫ് ഗ്രൂപ്പിൽ ഇതുവരെ ആരും നാമനിർദേശ പത്രിക സമർപ്പിച്ചിട്ടില്ല