ETV Bharat / state

ഏലം വിലയിടിവ്: കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

author img

By

Published : Jun 22, 2021, 11:04 AM IST

നാളുകള്‍ക്ക് മുമ്പ് വിപണിയില്‍ 5000ത്തിനടുത്ത് നിന്നിരുന്ന വില ക്രമേണ 600 മുതൽ 1000 രൂപയിലേക്ക് കൂപ്പുകുത്തി

Kisan Sabha conducted protest against cardamom prices fall  Kisan Sabha  cardamom  ഏലം വിലയിടിവ്  ഏലം  കിസാൻ സഭ  കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി  പ്രതിഷേധ സമരം  ഉടുമ്പൻചോല നിയോജക മണ്ഡലം
ഏലം വിലയിടിവ്: കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി

ഇടുക്കി: ഏലത്തിന്‍റെ വില കുത്തനെ ഇടിയുന്നതിനെതിരെ കിസാൻ സഭയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി. ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ച് കേന്ദ്രങ്ങളിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

ഏലം വിലയിടിവ് തടയുക, വളം, കീടനാശനി എന്നിവയുടെ വിലക്കയറ്റം തടയുക, പൊതുമേഖലയിൽ ഏലം ലേല കേന്ദ്രം ആരംഭിക്കുക, ചെറുകിട ഏലം കർഷകരെ സംരക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കിസാൻ സഭ പ്രതിഷേധം സംഘടിപ്പിച്ചത്.

Also Read: രാജ്യത്ത് 42,640 പേർക്ക് കൂടി കൊവിഡ്

ഏലക്കാ വിപണിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന വിലയിടിവിനെ തുടർന്ന് ഹൈറേഞ്ചിലെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. 600 മുതൽ 1000 രൂപ വരെയാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന വില. നാളുകള്‍ക്ക് മുമ്പ് വിപണിയില്‍ 5000ത്തിനടുത്ത് നിന്നിരുന്ന വില ക്രമേണ കൂപ്പുകുത്തി ഇപ്പോഴത്തെ നിലയിലെത്തുകയായിരുന്നു. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കർഷക പക്ഷത്ത് നിന്ന് നടപടി സ്വീകരിക്കണമെന്ന് കിസാൻ സഭ നേതാക്കൾ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.