ETV Bharat / state

Kerala Trainee Doctor Died In Tamil Nadu: പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത് ടൈഫോയിഡ്; തമിഴ്‌നാട്ടിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി ഡോക്‌ടർ മരിച്ചു - ഇടുക്കി പശുപ്പാറ

Dengue fever kerala native died in Tamil Nadu: തിരുവാരൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ ട്രെയിനി ഡോക്‌ടറായ ഇടുക്കി പശുപ്പാറ സ്വദേശി സിന്ധുവാണ് മരിച്ചത്.

Kerala Trainee Doctor Died In Tamil Nadu  Dengue fever kerala native died in Tamil Nadu  Dengue fever  kerala native died in Tamil Nadu  Dengue fever malayali died in tamilnadu  tamil nadu malayali died  തമിഴ്‌നാട്ടിൽ ഡെങ്കിപ്പനി ബാധിച്ച് മലയാളി മരിച്ചു  ഡെങ്കിപ്പനി  ഡെങ്കിപ്പനി മരണം  ഡെങ്കിപ്പനി മരണം തമിഴ്‌നാട്  ഡെങ്കിപ്പനി ബാധിച്ച് മലയാളി ഡോക്‌ടർ മരിച്ചു  ഡെങ്കിപ്പനി മലയാളി മരിച്ചു  ഡെങ്കിപ്പനി തമിഴ്‌നാട്ടിൽ മലയാളി മരിച്ചു  ഇടുക്കി പശുപ്പാറ  ഇടുക്കി സ്വദേശി തമിഴ്‌നാട്ടിൽ മരിച്ചു
Kerala Trainee Doctor Died In Tamil Nadu
author img

By ETV Bharat Kerala Team

Published : Sep 16, 2023, 7:52 AM IST

Updated : Sep 16, 2023, 2:15 PM IST

തിരുവാരൂർ : തമിഴ്‌നാട്ടിലെ തിരുവാരൂരിൽ (Thiruvarur) ഡെങ്കിപ്പനി ബാധിച്ച് മലയാളി മരിച്ചു (Dengue fever kerala native died in Tamil Nadu). ഇടുക്കി പശുപ്പാറ സ്വദേശിയായ സിന്ധുവാണ് മരിച്ചത്. തിരുവാരൂർ ഗവൺമെന്‍റ് മെഡിക്കൽ കോളജിലെ (Thiruvarur Government Medical College) ട്രെയിനി ഡോക്‌ടറാണ് സിന്ധു.

കഴിഞ്ഞ ദിവസമാണ് സിന്ധുവിനെ ഡെങ്കിപ്പനി ബാധിച്ച് അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ സിന്ധുവിന് ടൈഫോയിഡ് ബാധിച്ചതായാണ് കണ്ടെത്തിയത്. വിദഗ്‌ധ പരിശോധനക്കായി സിന്ധുവിന്‍റെ രക്ത സാമ്പിളുകൾ ചെന്നൈയിലേക്ക് അയച്ചു. എന്നാൽ, ഫലം വരുന്നതിന് മുമ്പ് സിന്ധു മരിക്കുകയായിരുന്നു (Kerala Trainee Doctor Died In Tamil Nadu).

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്‌നാട്ടിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർധിച്ച് വരികയാണ് (dengue fever cases in Tamil Nadu). ഇതുവരെ ഡെങ്കിപ്പനി ബാധിച്ച് മൂന്ന് പേരാണ് മരിച്ചത്. തിരുവാരൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ 17 പേർ ചികിത്സയിലാണ്.

സംസ്ഥാനത്തെ ഡെങ്കിപ്പനി വ്യാപനം കണക്കിലെടുത്ത് ഉചിതമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ആരോഗ്യ വകുപ്പ് സെക്രട്ടറി എല്ലാ ജില്ല കലക്‌ടർമാർക്കും സർക്കുലർ അയച്ചു.

മംഗളൂരുവിൽ മലയാളി ബാങ്ക് മാനേജർ മരിച്ച നിലയിൽ : മംഗളൂരുവിലെ ഹോട്ടലിൽ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു (Bank Manager Found Dead In Hotel Swimming Pool). യൂണിയൻ ബാങ്കില്‍ മാനേജരായി ജോലി ചെയ്‌തുവരികയായിരുന്ന തിരുവനന്തപുരം സ്വദേശി ഗോപു ആർ നായരാണ് മരിച്ചത് (Union Bank Officer in Kerala died in Mangalore). നഗരത്തിലെ പ്രമുഖ ഹോട്ടലിലെ നീന്തൽക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 11 അടിയോളം താഴ്‌ചയിലായിരുന്നു മൃതദേഹം.

ഹോട്ടലിലെ നീന്തൽ കുളത്തില്‍ മുങ്ങി മരിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. സെപ്റ്റംബർ 11ന് മംഗളൂരുവിലെത്തിയ അദ്ദേഹം ഹോട്ടലിൽ റൂമെടുത്ത് താമസിക്കുകയായിരുന്നു. നീന്തുന്നതിനിടെ മുങ്ങി മരിച്ചതാകാമെന്നാണ് സംശയം.

ഹോട്ടൽ മുറിയിലിരുന്ന് മദ്യപിച്ച ശേഷം നീന്തൽ കുളത്തിൽ ഇറങ്ങിയതാകാമെന്നും എന്നാൽ നീന്താൻ കഴിയാതെ മുങ്ങിപ്പോയതായിരിക്കാം എന്നുമാണ് പൊലീസിന്‍റെ സംശയം. ഇയാളുടെ മുറിയിൽ നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. സംഭവത്തിൽ പാണ്ഡേശ്വർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു.

Also read: Bank Manager Found Dead In Hotel : മലയാളി ബാങ്ക് മാനേജർ മംഗളൂരുവിൽ മരിച്ച നിലയിൽ ; മൃതദേഹം ഹോട്ടലിലെ നീന്തൽക്കുളത്തിൽ

മണിപ്പാലിൽ മെഡിക്കൽ വിദ്യാർഥി മരിച്ചു : കഴിഞ്ഞ ജൂലൈയിൽ മണിപ്പാലിൽ മെഡിക്കൽ വിദ്യാർഥി വാഹനാപകടത്തിൽ കൊല്ലപ്പെട്ടിരുന്നു. കോട്ടയം (Kottayam) സ്വദേശി എ ആർ സൂര്യനാരായണനാണ് (26) വാഹനാപകടത്തിൽ മരിച്ചത്. മണിപ്പാൽ കസ്‌തൂർബ മെഡിക്കൽ കോളജിലെ എം എസ് വിദ്യാർഥിയായിരുന്നു മരിച്ച സൂര്യനാരായണൻ. കോളജിന് സമീപത്ത് വച്ചായിരുന്നു അപകടം. സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

Read More: Accident Death | മണിപ്പാലിൽ വാഹനാപകടം; മലയാളി മെഡിക്കൽ വിദ്യാർഥി മരിച്ചു

Last Updated : Sep 16, 2023, 2:15 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.