ഇടുക്കി : കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ മുന്നറിയിപ്പ് അനുസരിച്ച് നവംബര്‍ 25 മുതല്‍ 29 വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത ഉള്ളതിനാല്‍ ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
ശക്തമായ കാറ്റോ മണ്ണിടിച്ചിലോ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ രാത്രികാല യാത്ര പരമാവധി ഒഴിവാക്കണം. ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചുകടക്കാനോ ജലാശയങ്ങളില്‍ കുളിക്കാനോ, മീന്‍ പിടിക്കാനോ ഇറങ്ങാന്‍ പാടുള്ളതല്ല.
also read: Kerala Heavy Rain : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം ; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
ജില്ലയില്‍ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേയും ജീവനക്കാര്‍ അടിയന്തര സാഹചര്യങ്ങളില്‍ അനുമതിയോടുകൂടി മാത്രമേ ആസ്ഥാനം വിട്ടുപോകുവാന്‍ പാടുള്ളൂവെന്നും ജില്ല കലക്ടര്‍ അറിയിച്ചു.
തമിഴ്‌നാട് പൊലീസ് നിരോധനം ഏര്‍പ്പെടുത്തി
TamilNadu Police : അതിർത്തി മേഖലയിൽ ശക്‌തമായ മഴയും മണ്ണിടിച്ചിലും തുടരുന്നതിനാൽ ബോഡിമെട്ട് ചുരം വഴിയുള്ള രാത്രികാല യാത്രക്ക് തമിഴ്‌നാട് പൊലീസ് നിരോധനം ഏർപ്പെടുത്തി. വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണിവരെയാണ് നിയന്ത്രണം.