ETV Bharat / state

കൊക്കയാറില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; നാശനഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘം

ഒഴുക്കിൽ പെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്

kerala  landslide  kerala landslide  kerala flood  kerala rain  kerala rain death  kerala death  heavy rain kerala  rain alert kerala  flood alert kerala  pathanamthitta landslide  കൊക്കയാര്‍  കേരളത്തില്‍ മഴ  മഴക്കെടുതി  മരണസംഖ്യ  വെള്ളപ്പൊക്കം  മൃതദേഹം  ഇടുക്കി
കൊക്കയാറില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; നാശനഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘം
author img

By

Published : Oct 22, 2021, 3:50 PM IST

Updated : Oct 22, 2021, 4:57 PM IST

ഇടുക്കി: കൊക്കയാറിലുണ്ടായ ഉരുൾപൊട്ടൽ (Idukki landslide) ദുരന്തത്തിൽ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കിൽ പെട്ട് കാണാതായ കൊക്കയാർ സ്വദേശിനി ആൻസിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കൽ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കാണാതായ ആനൻസിയുടേതാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹം ഇപ്പോൾ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്‌റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.

പീരുമേട് മാത്രം തകർന്നത്‌ 774 വീടുകള്‍

വെള്ളിയാഴ്‌ചയുണ്ടായ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും പീരുമേട് താലൂക്കിൽ മാത്രം തകർത്തത് 774 വീടുകളാണ്. കോടിക്കണക്കിന്‌ രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. നാശ നഷ്‌ടം കൃത്യമായി കണക്കാക്കാൻ ഏഴ്‌ പ്രത്യേക സംഘങ്ങളെ റവന്യൂ വകുപ്പ് നിയോഗിച്ചു.

കൊക്കയാറില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി; നാശനഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘം

ALSO READ: കുരുക്കഴിഞ്ഞു,പടക്കപ്പലിന് ഗ്രീൻ സിഗ്നൽ ; ആലപ്പുഴ കടപ്പുറത്തേക്ക് യാത്ര തുടങ്ങി

കൊക്കയാറിലൂടെയും പുല്ലകയാറിലൂടെയും കലിതുള്ളിയൊഴുകി എത്തിയ വെളളവും പലഭാഗത്തായുണ്ടായ വലുതും ചെറുതുമായ ഉരുൾ പൊട്ടലുകളുമാണ് കൊക്കയാർ, പെരുവന്താനും വില്ലേജുകളിൽ വൻ നാശം വിതച്ചത്. 183 വീടുകൾ പൂർണമായും 591 എണ്ണം ഭാഗികമായി തകർന്നെന്നാണ് റവന്യൂ വകുപ്പിന്‍റെ പ്രാഥമിക കണക്ക്.

വീട്‌ തകർന്ന്‌ മാത്രമുണ്ടായ നഷ്‌ടം പതിമൂന്ന്‌ കോടി എൺപത്തിരണ്ട്‌ ലക്ഷം രൂപയാണ്‌. കൃഷി നാശം ഉൾപ്പെടെയുള്ളവ കണക്കാക്കി വരുന്നതേയുള്ളൂ. ആറിന്‍റെ കരയിലുണ്ടായിരുന്ന പല വീടുകളുടെയും സംരക്ഷണ ഭിത്തി ഇടിഞ്ഞു.

വീടുകൾ വിള്ളൽ വീണ് ഏതു സമയവും നിലംപൊത്താവുന്ന അവസ്ഥയിലുമാണ്. വീട്ടു സാധനങ്ങളെല്ലാം ഒഴുകിപ്പോയി ഉടുതുണി മാത്രമായി രക്ഷപെട്ടവരും നിരവധിയാണ്‌. കൊക്കയാറിൽ മാത്രം ഏഴു പേർ മരിച്ചു.

അടിയന്തര സഹായം കൈമാറി

മരിച്ചവരുടെ കുടുംബത്തിന് അടിയന്തര സഹായമായി പതിനായിരം രൂപ വീതം കൈമാറി. പരിക്കേറ്റ പതിനൊന്ന്‌ പേരിൽ ആറു പേർക്ക് അയ്യായിരം രൂപ വീതം നൽകി. പീരുമേട് താലൂക്കിൽ വീട്‌ നഷ്‌ടപ്പെട്ട 461 കുടുംബങ്ങളിലെ 1561 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പിലാണ്.

നഷ്‌ടം കണക്കാക്കാന്‍ പ്രത്യേക സംഘം

ഒൻപത്‌ ക്യാമ്പുകളിലായി 1260 പേരാണ്‌ കൊക്കയാറിലുള്ളത്‌. ആഴങ്ങാട്, ആനചാരി, പെരുവന്താനം, ഉറുമ്പിക്കര എന്നിവിടങ്ങളിലെല്ലാം മഴ നാശം വിതച്ചു. നാശനഷ്‌ടം കണക്കാക്കാൻ അഞ്ച്‌ പേർ വീതമടങ്ങുന്ന ഏഴ്‌ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.

ALSO READ: ശക്തമായ മഴയ്ക്കും മിന്നലിനും കാറ്റിനും സാധ്യത ; ജാഗ്രതാനിര്‍ദേശം

അഞ്ച്‌ സംഘങ്ങൾ കൊക്കയാറിലെ നഷ്‌ടം തിട്ടപ്പെടുത്താനാണ്. ഏക്കറുകണക്കിന്‌ സ്ഥലത്തെ കൃഷിയും നശിച്ചു. റോഡുകളും പാലങ്ങളും തകർന്നത് വേറെ.

തിങ്കളാഴ്‌ച ഈ സംഘങ്ങൾ റിപ്പോർട്ട് സമർപ്പിക്കുമ്പോഴേ നാശനഷ്ടം സംബന്ധിച്ച യഥാർത്ഥ കണക്കുകൾ അറിയാൻ കഴിയൂ.

Last Updated : Oct 22, 2021, 4:57 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.