ETV Bharat / state

ദേവികുളത്ത് സ്വതന്ത്രനെ പിന്തുണയ്ക്കാന്‍ എന്‍ഡിഎ

സ്വതന്ത്ര സ്ഥാനാര്‍ഥി എസ് ഗണേശനെ എന്‍ഡിഎ പിന്തുണയ്ക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളിയ സാഹചര്യത്തിലാണ് നീക്കം.

ദേവികുളം തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  നിയമസഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  ദേവികുളം എന്‍ഡിഎ സ്ഥാനാര്‍ഥി  devikulam election news  kerala election news  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍  nda will support independent candidate in idukki devikulam election
ദേവികുളത്ത് സ്വതന്ത്രനെ പിന്തുണയ്ക്കാന്‍ എന്‍ഡിഎ
author img

By

Published : Mar 21, 2021, 10:32 PM IST

ഇടുക്കി: ദേവികുളം നിയോജക മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എസ് ഗണേശനെ എന്‍ഡിഎ പിന്തുണയ്ക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി ധനലക്ഷ്മിയുടെ നാമനിര്‍ദേശപത്രിക വരണാധികാരി തള്ളിയ സാഹചര്യത്തിലാണ് നീക്കം. മുന്നണിയില്‍ എഐഎഡിഎംകെയ്ക്ക് നല്‍കിയ സീറ്റാണ് ദേവികുളത്തേത്. പുതിയ സഹചര്യത്തില്‍ ഗണേശന്‍ എഐഎഡിഎംകെയുടെ ഭാഗമാകുകയും എന്‍ഡിഎക്കായി പോരാട്ടത്തിനിറങ്ങുകയും ചെയ്യും.

ദേവികുളത്ത് സ്വതന്ത്രനെ പിന്തുണയ്ക്കാന്‍ എന്‍ഡിഎ

അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടി മറികടന്ന് പ്രചാരണം ഊര്‍ജിതമാക്കി മുന്നോട്ട് പോകാനാണ് എന്‍ഡിഎ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും തീരുമാനം. എഐഎഡിഎംകെ തനിച്ച് മത്സരിച്ച 2016ല്‍ പാര്‍ട്ടി ദേവികുളത്ത് മെച്ചപ്പെട്ട പ്രകടനം നടത്തിയിരുന്നു. എന്‍ഡിഎ സഖ്യത്തിലായതോടെ കൂടുതല്‍ വോട്ടുകള്‍ നേടി ത്രികോണ മത്സരത്തിന് കളമൊരുക്കാമെന്നാണ് മുന്നണി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതീക്ഷ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.