ഇടുക്കി : കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം പ്രവര്‍ത്തകര്‍ (Kerala Congress Jacob) കോണ്‍ഗ്രസില്‍ (Congress ) ചേര്‍ന്നു. ജില്ല വൈസ് പ്രസിഡന്‍റ് (District Vice President) ഉള്‍പ്പടെയുള്ളവരാണ് പാര്‍ട്ടി വിട്ടത്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്‍റെ ഇടുക്കി ജില്ലയിലെ ശക്തി കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കരുണാപുരം (Karunapuram).
ALSO READ: VD Satheesan: ഇതെന്ത് സര്‍ക്കാരാണ്! ആക്ഷേപം ചൊരിഞ്ഞ് പ്രതിപക്ഷ നേതാവ്
ജില്ല വൈസ് പ്രസിഡന്‍റ് റോയി കൊല്ലംപറമ്പില്‍, കരുണാപുരം മണ്ഡലം പ്രസിഡന്‍റ് വിനുകുട്ടന്‍, പാമ്പാടുംപാറ മണ്ഡലം പ്രസിഡന്‍റ് ജോയി ഐക്കരമറ്റം, നെടുങ്കണ്ടം മണ്ഡലം പ്രസിഡന്‍റ് ടോമി ഒറ്റക്കണ്ടം, കെവൈഎഫ് ജില്ല പ്രസിഡന്‍റ് അനീഷ് കളപ്പുരയ്ക്കല്‍, ജനറൽ സെക്രട്ടറി ഹരി കറുകപ്പള്ളി, മുന്‍ കരുണാപുരം മണ്ഡലം പ്രസിഡന്‍റ് ആന്‍റണി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം പ്രവര്‍ത്തകരാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.