ETV Bharat / state

പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍ - തമിഴ്‌നാട്ടിലെ പൊങ്കല്‍

ബോഗി, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, എന്നിങ്ങനെ മൂന്ന് ദിവസങ്ങളായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്.

പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍  പൊങ്കല്‍ ആഘോഷം  വ്യാപാര മേഖല  തമിഴ്‌നാട്ടിലെ പൊങ്കല്‍  pongal festival
പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങള്‍
author img

By

Published : Jan 14, 2020, 2:07 PM IST

ഇടുക്കി: തമിഴ്‌നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കലിനെ വരവേറ്റ് കേരളത്തിന്‍റെ അതിര്‍ത്തി ഗ്രാമങ്ങളായ ശാന്തമ്പാറയും, പൂപ്പാറയും, ഖജനാപ്പാറയും, കുംഭപ്പാറയും. പൊങ്കല്‍ എത്തിയതോടെ ഇവിടുത്തെ വ്യാപാര മേഖലയും ഉണര്‍ന്നു കഴിഞ്ഞു. പൊങ്കല്‍ ആഘോഷങ്ങളിലെ പ്രധാന ഘടകമായ കരിമ്പും കാപ്പുകെട്ടും തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചാണ് ഇവിടെ വില്‍പ്പന നടത്തുന്നത്. ഇത്തവണ ഏലക്കയുടെ വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വ്യാപാര മേഖലയും സജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു.

ബോഗി, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, എന്നിങ്ങനെ മൂന്ന് ദിവസങ്ങളായാണ് പൊങ്കല്‍ ആഘോഷിക്കുന്നത്. നല്ല കാലാവസ്ഥ ലഭിച്ചതിന് സൂര്യ ദേവനോട് നന്ദി പറയുന്നതാണ് ബോഗി. മുറ്റത്ത് മനോഹരമായ കോലം വരച്ച് പാലില്‍ അരിയും ശർക്കരയും വേവിക്കുന്ന ആചാരമാണ് തൈപൊങ്കല്‍. കന്നുകാലികള്‍ക്ക് ആദരവ് നല്‍കി കാലികളെ വര്‍ണങ്ങള്‍ പൂശി പൂജ നടത്തുന്നതാണ് മാട്ടുപൊങ്കല്‍. കാര്‍ഷിക സമൃദ്ധിയുടേയും സ്‌നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും സന്ദേശം കൂടിയാണ് ഓരോ പൊങ്കല്‍കാലവും പകര്‍ന്ന് നല്‍കുന്നത്.

Intro:തമിഴ്‌നാട്ടിലെ പ്രധാന ഉത്സവമായ പൊങ്കലാഘോഷത്തെ വരവേറ്റ് അതിര്‍ത്തി ഗ്രാമങ്ങൾ . പൊങ്കലില്‍ ഏറെ പ്രാധാന്യമുള്ള കരിമ്പും കാപ്പുകെട്ടും തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചാണ് വിറ്റഴിക്കുന്നത്. എലം വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വ്യാപാര മേഖലയും സജീവമാണ്.
Body:തമിഴ് ജനതയുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണ് പൊങ്കല്‍. അതുകൊണ്ട് തന്നെ തമിഴ്‌ന് ജനത തിങ്ങിപ്പാര്‍ക്കുന്ന തോട്ടം മേഖലയുള്‍പ്പെട്ട അതിര്‍ത്തി ഗ്രാമങ്ങളും പൊങ്കലാഘോഷത്തിന്റെ നിറവിലാണ്. ശാന്തമ്പാറ, പൂപ്പാറ,ഖജനാപ്പാറ,കുംഭപ്പാറ മേഖലകളില്‍ തമിഴ്‌നാട്ടിലെത്തിയതിന്റെ പ്രതീതിയാണ്. പൊങ്കലെത്തിയതടെ വ്യാപാര മേഖലയും ഉണര്‍ന്നു. പൊങ്കലില്‍ പ്രധാനപ്പെട്ട കരിമ്പും, കാപ്പുകെട്ടും തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. ഇത്തവണ ഏലക്കാല വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വ്യാപാര മേഖലയും സജീവമാണെന്ന് വ്യാപാരികള്‍ പറയുന്നു.

ബൈറ്റ്..തങ്കപാണ്ഡ്യന്‍, വ്യാപാരി.Conclusion:മൂന്ന് ദിവസ്സം നീണ്ട്‌നില്‍ക്കുന്നതാണ് പൊങ്കലാഘോഷം. ബോഗി, തൈപൊങ്കല്‍, മാട്ടുപൊങ്കല്‍, എന്നിങ്ങനെയാണ് ഓരോ ദിവസ്സവും ആഘോഷിക്കുന്നത്. നല്ല കാലാവസ്ഥ ലഭിച്ചതിന് സൂര്യ ദേവനോട് നന്ദി പറയുന്നതാണ് ബോഗി. മുറ്റത്ത് മനോഹരമായ കോലം വരച്ച് പാലില്‍ അരിയും ശർക്കരയും വേവിക്കുന്ന ആചാരമാണ് തൈപൊങ്കല്‍. കന്നുകാലികള്‍ക്ക് ആദരവ് നല്‍കി കാലികളെ വര്‍ണ്ണങ്ങള്‍ പൂശി പൂജ നടത്തുന്നതാണ് മാട്ടുപൊങ്കല്‍. സുഹൃത്തുക്കളും കുടുംബക്കാരും ഒത്തുകൂടി സമ്മാനങ്ങള്‍ കൈമാറുകയ്യും ചെയ്യും . കാര്‍ഷിക സമൃദ്ധിയുടേയും സേനഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം കൂടിയാമ് ഓരോ പൊങ്കല്‍കാലവും പകര്‍ന്ന് നല്‍കുന്നത്.
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.