ETV Bharat / state

മനുഷ്യത്വരഹിതമായ പെരുമാറ്റം; കട്ടപ്പന സബ് രജിസ്ട്രാര്‍ക്ക് സസ്പെന്‍ഷന്‍ - കട്ടപ്പന വാര്‍ത്ത

കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ജീവനക്കാരനുമായ സുനീഷ് ജോസഫ് എന്ന കാന്‍സര്‍ രോഗിക്ക് കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഉണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി.

Kattapana news  Idukki news  g sudhakaran  കട്ടപ്പന സബ് രജിസ്ട്രാര്‍  ജി. ജയലക്ഷ്മിക്ക് സസ്പെന്‍ഷന്‍  സസ്പെന്‍ഷന്‍  കട്ടപ്പന വാര്‍ത്ത
കട്ടപ്പന സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മിക്ക് സസ്പെന്‍ഷന്‍
author img

By

Published : Aug 12, 2020, 3:15 PM IST

ഇടുക്കി: കട്ടപ്പന സബ് രജിസ്ട്രാര്‍ ജി. ജയലക്ഷ്മിയെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. കട്ടപ്പന സ്വദേശിയും സര്‍ക്കാര്‍ ജീവനക്കാരനുമായ സുനീഷ് ജോസഫ് എന്ന കാന്‍സര്‍ രോഗിക്ക് കട്ടപ്പന സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയപ്പോള്‍ ഉണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് ലഭിച്ച പരാതിയിലാണ് നടപടി. കഴിഞ്ഞ ഓഗസ്റ്റ് ആറിന് സുനീഷ് ഓഫീസില്‍ ആധാരം രജിസ്റ്റര്‍ ചെയ്യാനായി എത്തിയിരുന്നു. കിടപ്പ് രോഗിയായ ഇദ്ദേഹം ആംബുലന്‍സിലാണ് ഓഫീസില്‍ രജിസ്ട്രേഷനായി എത്തിയത്.

എന്നാല്‍ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന സബ് രജിസ്ട്രാര്‍ ഓഫീസിനുള്ളില്‍ കിടപ്പ് രോഗിയായ സുനീഷ് നേരിട്ടെത്തണമെന്ന് സബ് രജിസ്ട്രാര്‍ ജി ജയലക്ഷ്മി നിര്‍ബന്ധം പിടിച്ചു. ഇതേത്തുടർന്ന് സുനീഷിനെ മൂന്നാം നിലയില്‍ എത്തിച്ചാണ് രജിസ്‌ട്രേഷന്‍ നടത്തിയത്. രജിസ്ട്രാറുടെ മനുഷ്യത്വരഹിതമായ ഈ പ്രവൃത്തി ഗുരുതരമായ വീഴ്ചയായി കണക്കാക്കിയാണ് സര്‍ക്കാര്‍ സബ് രജിസ്ട്രാര്‍ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. മനുഷ്യത്വപരമായ സമീപനം സബ് രജിസ്ട്രാറില്‍ നിന്ന് ഉണ്ടായില്ലെന്നും, സര്‍ക്കാരിനും വകുപ്പിനും സബ് രജിസ്ട്രാറുടെ പ്രവൃത്തി മൂലം അപകീര്‍ത്തിയുണ്ടാക്കിയെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് വകുപ്പിന്‍റെ നടപടി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.