ETV Bharat / state

നരിയംപാറ പീഡനക്കേസിൽ ഇരയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം - spread image of victim

ആത്മഹത്യ ചെയ്ത മനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സുകളിലും ഇരയുടെ പടം ചേർത്തിട്ടുണ്ട്. ഇത് സ്ഥാപിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

നരിയംപാറ പീഡനക്കേസ്  ആത്മഹത്യ ചെയ്ത പ്രതി  kattappana rape case  investigation against spread image of victim  spread image of victim  ഇടുക്കി
നരിയംപാറ പീഡനക്കേസിൽ ഇരയുടെ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ആരംഭിച്ചു
author img

By

Published : Nov 8, 2020, 1:15 PM IST

ഇടുക്കി: കട്ടപ്പന നരിയംപാറയിൽ പീഡനത്തിനിരയായതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത പെൺകുട്ടിയുടെ ചിത്രം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അന്വേഷണം.

കേസിലെ പ്രതി മനു മനോജിന്‍റെ മരണത്തിന് പിന്നാലെയാണ് ഇയാൾക്ക് ഒപ്പമുള്ള പെൺകുട്ടിയുടെ ഫോട്ടോ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ചിലയിടത്ത് മനുവിന് ആദരാഞ്ജലികൾ അർപ്പിച്ച് സ്ഥാപിച്ച ഫ്ലക്സുകളിലും ഇരയുടെ പടം ചേർത്തിട്ടുണ്ട്. ഇത് സ്ഥാപിച്ചവർക്കെതിരെയും കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

പീഡനക്കേസുകളിൽ ഇരയാവുന്നവരുടെ ചിത്രങ്ങളും വ്യക്തി വിവരങ്ങളും പരസ്യപ്പെടുത്തുന്നത് ​ഗുരുതരമായ കുറ്റമായി നിയമത്തിൽ പ്രസ്താവിക്കുന്നുണ്ട്. നരിയംപാറ പീഡനക്കേസിൽ പ്രതി ചേ‍ർക്കപ്പെട്ട യുവാവ് ആത്മഹത്യ ചെയ്തതോടെ ഇരുവരുടേയും വീട്ടുകാരും നാട്ടുകാരും വ്യത്യസ്തമായ അഭിപ്രായങ്ങളും ആരോപണങ്ങളുമായി രം​ഗത്തെത്തിയുട്ടുണ്ട്.

അതേസമയം, പ്രതി മനു മനോജ് ജയിലിൽ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തു വന്നു. മനുവിനെ ജയിൽ ജീവനക്കാർ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ് ആരോപിച്ചു. മനുവിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.