ETV Bharat / state

കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി; ആരോപണവുമായി പ്രതിപക്ഷം

എല്ലാ കൗൺസിലർമാരെയും അറിയിക്കാതെയാണ് ഫെസ്റ്റുമായി ബന്ധപ്പെട്ട കൗണ്‍സില്‍ യോഗം വിളിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റീജിയണൽ ഡയറക്‌ടർക്ക് പരാതി നൽകി

കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി; ആരോപണവുമായി പ്രതിപക്ഷം
author img

By

Published : Nov 6, 2019, 9:13 PM IST

ഇടുക്കി: കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി നടത്താൻ നഗരസഭാ ഭരണസമിതി ശ്രമിക്കുന്നതായി പ്രതിപക്ഷം. എല്ലാ കൗൺസിലർമാരെയും അറിയിക്കാതെയാണ് ഫെസ്റ്റുമായി ബന്ധപ്പെട്ട യോഗം വിളിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ ആരോപിച്ചു. യോഗം റദ്ദാക്കണമെന്നാവശ്യപ്പെട്ട് റീജിയണൽ ഡയറക്‌ടർക്ക് പരാതി നൽകി.

ഒക്‌ടോബര്‍ 24ന് ചേർന്ന യോഗത്തിൽ പ്രതിപക്ഷ അംഗമായ ഗിരീഷ് മാലിയിലിനെ അറിയിക്കാതെയാണ് നടത്തിയതെന്നും അതിനാൽ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടുമാണ് ഇവർ പരാതി നൽകിയത്. നഗരസഭയുടെ തനതുഫണ്ടിന്‍റെ അഭാവത്തിൽ വിവിധ പദ്ധതികൾ മുടങ്ങി നിൽക്കുമ്പോഴാണ് ഫെസ്റ്റ് നടത്തിപ്പ് സ്വകാര്യ സൊസൈറ്റിക്ക് നൽകിയത്. ഇത് ചെയർമാന്‍റെയും ചില അംഗങ്ങളുടെയും തീരുമാനമാണെന്നും വൻ അഴിമതി നടത്താനുള്ള നീക്കമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

Intro:കട്ടപ്പന ഫെസ്റ്റിൽ വൻ അഴിമതി നടത്താൻ നഗരസഭ ഭരണ സമിതി ശ്രമിക്കുന്നതായി പ്രതിപക്ഷം.എല്ലാ കൺസിലർമാരെയും അറിയിക്കാതെയാണ് യോഗം വിളിച്ചതെന്നും പ്രതിപക്ഷ അംഗങ്ങൾ. കൗൺസിൽ യോഗം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ റീജിയണൽ ഡയറക്ടർക്ക് പരാതി നൽകി.
Body:

വി.ഒ

കട്ടപ്പന നഗരസഭയിലെ ഫെസ്റ്റിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നിരുന്നെങ്കിലും, ഇത് ആദ്യമായാണ് പ്രതിപക്ഷം രൂക്ഷ വിമർശനുമായി രംഗത്തെത്തിയത്.കഴിഞ്ഞ 24 ന് ചേർന്ന യോഗത്തിൽ പ്രതിപക്ഷ അംഗമായ ഗിരീഷ് മാലിയിലിനെ അറിയിക്കാതെയാണ് നടത്തിയതെന്നും, അതിനാൽ യോഗത്തിലെടുത്ത തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ടാണ് ഇവർ പരാതി നൽകിയത്.നഗരസഭയ്ക്ക് തനതു ഫണ്ടിന്റെ അഭാവത്തിൽ വിവിധ പദ്ധതികൾ മുടങ്ങി നിൽക്കുമ്പോഴാണ്, ഫെസ്റ്റ് സ്വകാര്യ സെസൈറ്റിയ്ക്ക് നൽകിയത്. ഈ തീരുമാനങ്ങൾ ചെയർമാനും, ചില അംഗങ്ങളും മാത്രമായി കൈ കൊണ്ടതാണെന്നും, ഇത് വൻ അഴിമതി നടത്താനുള്ള നീക്കമാണെന്നാണ് പ്രതിപക്ഷ ആരോപണം.

ബൈറ്റ്

1.ഗിരീഷ് മാലിയിൽ

2. എം.സി ബിജു
(കണ്ണാടി വച്ചയാൾ)

(കൗൺസിലർമാർ )

Conclusion:
തങ്ങൾ ഫെസ്റ്റിന് എതിരല്ലെന്നും, സ്വകാര്യ സെസൈറ്റിയെ കരാർ ഏൽപിച്ചതിലാണ് എതിർപ്പെന്നും ഇവർ പറഞ്ഞു. ഫെസ്റ്റിന്റെ തീരുമാനങ്ങൾ സ്വീകരിക്കാൻ വീണ്ടും യോഗം ചേരാൻ കത്ത് നൽകിയിരിക്കുകയാണ് പ്രതിപക്ഷം.

ETV BHARAT IDUKKI
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.