ഇടുക്കി: കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം. ബ്ലോക്കിന്‍റെ സേവന ഗുണമേന്മ ഉറപ്പു വരുത്തി നടത്തുന്ന പ്രവർത്തനങ്ങൾക്കാണ് അംഗീകാരം.
ഓഫീസ് പ്രവർത്തനം ജനസൗഹൃദമാക്കിയതും പൊതുജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കുന്നതും ബ്ലോക്ക്പഞ്ചായത്ത് പൂർണമായി കമ്പ്യൂട്ടർവത്ക്കരിച്ചതും ഐ.എസ്.ഒ അംഗീകാരം ലഭിക്കുന്നതിന് ഇടയാക്കി. സര്‍ക്കാര്‍ ഏജന്‍സിയായ കിലയുടെ മേല്‍നോട്ടത്തില്‍ ഗുണമേന്മയ്ക്ക് നല്‍കുന്ന അംഗീകാരമാണ് ഐഎസ്ഒ. ഫയലുകളും രേഖകളും സൂക്ഷിക്കുന്നതിന് റെക്കോർഡ് റൂം, ഭിന്നശേഷിക്കാർക്കായി പ്രത്യേക സഹായ കേന്ദ്രം എന്നിവയും പഞ്ചായത്തിൽ ഒരുക്കിയിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് ഭരിക്കുന്നത്. പഞ്ചായത്തിന് ലഭിച്ച അംഗീകാരം ജനങ്ങൾക്ക് ലഭ്യമാക്കുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുവാൻ പ്രചോദനം നല്‍കുമെന്ന് അധികൃതര്‍ പറഞ്ഞു.