ഇടുക്കി: വെള്ളിമൂങ്ങ സിനിമയില്‍ മാത്രമല്ല ഇടുക്കിയിലെ കരുണാപുരത്തും ഒരു മാമച്ചന്‍ ഉണ്ട്. എന്തിനും ഏതിനും നാട്ടുകാര്‍ക്കൊപ്പമുള്ള ജയ് തോമസാണ് മാമച്ചന്‍ എന്നപേരില്‍ നാട്ടില്‍ അറിയപ്പെടുന്നത്. ഇത്തവണത്തെ പഞ്ചായത്ത് ഇലക്ഷനില്‍ മാമച്ചനും മത്സരിക്കുന്നുണ്ട്.
വെള്ളിമൂങ്ങ സിനിമ ഇറങ്ങിയ സമയത്താണ് ജയ് തോമസിന് മാമച്ചന്‍ എന്ന വിളിപ്പേര് ലഭിച്ചത്. സമീപ ഗ്രാമമായ ബാലന്‍പിള്ള സിറ്റിയില്‍ ഒരു ശവസംസ്‌കാര ചടങ്ങില്‍ റീത്ത് സമര്‍പ്പിച്ചതുമായി ബന്ധപെട്ട സംഭവത്തോടെ ജയ് നാട്ടുകാരുടെ മാമച്ചനായി. ഒരു ഫോണ്‍ കോൾ വന്നതോടെ മുതിർന്ന നേതാവ് റീത്ത് ജയ് തോമസിനെ ഏല്‍പ്പിച്ചു. നേതാവ് തിരികെ എത്തിയപ്പോഴേക്കും ജയ് റീത്ത് മൃതദേഹത്തില്‍ സമര്‍പ്പിച്ചു. ഇപ്പോള്‍ സ്വന്തം ഗ്രാമമായ കരുണാപുരത്ത് ഈ ചെറുപ്പക്കാരന്‍ അറിയപ്പെടുന്നത് മാമച്ചന്‍ എന്ന പേരിലാണ്. കൊച്ചു കുട്ടികള്‍പോലും മാമച്ചന്‍ എന്നെ ജയ് തോമസിനെ വിളിക്കാറുള്ളൂ.
കരുണാപുരംകാരുടെ മാമച്ചന്‍ മുഴുവന്‍ സമയവും പൊതു പ്രവര്‍ത്തനത്തില്‍ സജീവമായ വ്യക്തിയാണ്. നാട്ടുകാരുടെ ഏത് ആവശ്യത്തിനും മാമച്ചന്‍ ഓടിയെത്തും. കരുണാപുരം പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മാമച്ചന്‍ എത്തിയതോടെ കുട്ടികളും ആവശേത്തിലാണ്.