ETV Bharat / state

അവരുണ്ടാകും അയ്യപ്പഭക്തരെ കാത്ത്... കമ്പംമെട്ടിലെ ശബരിമല ഇടത്താവളം - അയ്യപ്പസേവ സമാജം

അയ്യപ്പസേവ സമാജത്തിന്‍റെ പ്രവര്‍ത്തകരാണ് കമ്പംമെട്ടിലെത്തുന്ന അയ്യപ്പഭക്തര്‍ക്ക് ചുക്ക് കാപ്പിയും വിശ്രമത്തിന് സൗകര്യവുമൊരുക്കുന്നത്.

Kambammet  Sabarimala  Sabarimala pilgrimage  idukki  sabarimala news  ശബരിമല  കമ്പംമെട്ടിലെ ശബരിമല ഇടത്താവളം  അയ്യപ്പസേവ സമാജം  അയ്യപ്പഭക്തര്‍
Kambammet Sabarimala
author img

By

Published : Jan 6, 2023, 10:01 AM IST

കമ്പംമെട്ട് ശബരിമല ഇടത്താവളം

ഇടുക്കി: അയ്യപ്പഭക്തര്‍ക്ക് തണുപ്പിനിടയിലും ക്ഷീണമകറ്റാന്‍ ചുക്കുകാപ്പിയും, വിശ്രമത്തിനായി സൗകര്യവുമൊരുക്കി അയ്യപ്പസേവ സമാജം പ്രവര്‍ത്തകര്‍. ശബരിമല ഇടത്താവളമായ കമ്പംമെട്ടിലാണ് പത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇടത്താവളൾ പ്രവര്‍ത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയെത്തുന്ന ഭക്തര്‍ക്ക് വേണ്ട അവശ്യസ സൗകര്യങ്ങള്‍ ഇവിടെ ഏത് സമയത്തും ഇവര്‍ ഉറപ്പുവരുത്തുന്നുണ്ട്.

ഇടത്താവളം പ്രവര്‍ത്തിക്കുന്ന സ്ഥലത്ത് രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന കടകളും മറ്റൊന്നുമില്ല. ഇതേ തുടര്‍ന്നാണ് പ്രദേശത്ത് ഇത്തരത്തിലൊരു സൗകര്യം ഏര്‍പ്പെടുത്താന്‍ അയ്യപ്പ സേവ സമാജം പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. മണ്ഡലകാലത്ത് ഇതുവഴിയെത്തുന്ന ഭക്തര്‍ക്ക് ചുക്ക് കാപ്പി വിതരണം ചെയ്‌ത് തുടങ്ങിയ ഇവരുടെ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.