ഇടുക്കി: മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന നാല് പ്ലസ് വൺ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകിയ സംഭവത്തിൽ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരുന്നതിനിടെ സമീപത്തെ കടയിൽ നിന്നും ഓട്ടോ ഡ്രൈവർ വാങ്ങി നൽകിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് ഇവർക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. സ്‌കൂളില്‍ അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടെ ഇതിലൊരാൾ കുഴഞ്ഞു വീഴുകയും ചെയ്‌തു. കുട്ടി മദ്യപിച്ചതായി അധ്യാപകന് സംശയം തോന്നുകയും പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യം ഉള്ളിൽച്ചെന്നതായി മനസിലായത്. അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദേവികുളം പൊലീസില്‍ പരാതി നല്‍കിയത്.
സ്കൂൾ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകി; പൊലീസ് അന്വേഷണം ആരംഭിച്ചു - സ്‌കൂൾ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകി: പൊലീസ് അന്വേഷണം ആരംഭിച്ചു
അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദേവികുളം പൊലീസില്‍ പരാതി നല്‍കിയത്.
ഇടുക്കി: മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന നാല് പ്ലസ് വൺ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകിയ സംഭവത്തിൽ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരുന്നതിനിടെ സമീപത്തെ കടയിൽ നിന്നും ഓട്ടോ ഡ്രൈവർ വാങ്ങി നൽകിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് ഇവർക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. സ്‌കൂളില്‍ അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടെ ഇതിലൊരാൾ കുഴഞ്ഞു വീഴുകയും ചെയ്‌തു. കുട്ടി മദ്യപിച്ചതായി അധ്യാപകന് സംശയം തോന്നുകയും പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യം ഉള്ളിൽച്ചെന്നതായി മനസിലായത്. അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദേവികുളം പൊലീസില്‍ പരാതി നല്‍കിയത്.
മൂന്നാർ മേഖലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന നാല് പ്ലസ്‌വൺ വിദ്യാര്‍ത്ഥിനികള്‍ക്കാണ് കഴിഞ്ഞ ദിവസം സെൽവ എന്ന ഓട്ടോ ഡ്രൈവര്‍ ജ്യൂസ് വാങ്ങി നൽകിയത്.Body:ഇയാളുടെ ഓട്ടോറിക്ഷയിൽ സ്കൂളിലേക്ക് വരുന്നതിനിടെ ദാഹം മാറ്റാൻ ജ്യൂസ് വാങ്ങി നൽകണമെന്ന് കുട്ടികൾ ആവശ്യപ്പെട്ടു. സമീപത്തെ കടയിൽ നിന്നും ഡ്രൈവർ വാങ്ങി നൽകിയ ജ്യൂസ് കുടിച്ച ഇവർക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു.
അധ്യാപകൻ ക്ളാസ് എടുക്കുന്നതിനിടെ പതിനൊന്നോടെ ഒരു കുട്ടി ക്ളാസ് മുറിയിൽ കുഴഞ്ഞുവീണു. മറ്റ് കുട്ടികൾ ചേർന്ന് എഴുന്നേൽപ്പിക്കുവാൻ ശ്രമിച്ചെങ്കിലും ബോധം തെളിഞ്ഞില്ല. കുട്ടി മദ്യപിച്ചതായി ഇതിനിടെ അധ്യാപകന് സംശയം തോന്നുകയും, പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യം ഉള്ളിൽച്ചെന്നതായി തിരിച്ചറിഞ്ഞത്.
അധ്യാപകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദേവികുളം പോലീസില്‍ പരാതിനല്‍കി.
ബൈറ്റ്
എഡ്വിൻ
ചൈൽഡ് ലൈൻ പ്രവർത്തകൻConclusion:ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ് പ്രതിക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ജ്യൂസിൽ മദ്യം ചേർത്ത വിവരം തങ്ങൾക്ക് അറിഞ്ഞിരുന്നില്ലെന്നാണ്കുട്ടികൾ നൽകിയിട്ടുള്ള മൊഴി.
അഖിൽ വി ആർ
ദേവികുളം