ETV Bharat / state

ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം; തേക്കടിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ പ്രതിഷേധം

Journo Strike At Thekkady: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കഴിഞ്ഞ ദിവസമാണ് പ്രസ് ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചത്. മന്ത്രിമാര്‍ വിലക്കിയിട്ടും ഇയാള്‍ മര്‍ദ്ദനം തുടര്‍ന്നു.ഇതിനെതിരെയാണ് തേക്കടിയില്‍ മധ്യമ പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Journo Strike At Thekkady  journo strike against cm security staff attack  kuwj  idukki  pinarayi vijayan  cpm  kuwj strike  ഫോട്ടോഗ്രാഫര്‍ക്ക് മര്‍ദ്ദനം  സുരക്ഷ ഉദ്യോഗസ്ഥനെ നീക്കണം  മുഖ്യമന്ത്രി നടപടി എടുക്കണം
Journo Strike
author img

By ETV Bharat Kerala Team

Published : Dec 13, 2023, 8:09 AM IST

ഇടുക്കി: നവകേരള സദസിനിടെ മംഗളം ഫോട്ടോഗ്രഫര്‍ എയ്ഞ്ചല്‍ അടിമാലിയെ മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ മര്‍ദിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം( Journo Strike At Thekkady). തേക്കടിയില്‍ മന്ത്രിസഭ യോഗം നടന്ന ബാംബു ഗ്രോവിന് പുറത്ത് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (KUWJ) ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്‍റ് സോജന്‍ സ്വരാജ് ഉദ്ഘാടനം ചെയ്‌തു. യാതൊരു പ്രകോപനവുമില്ലാതെ എയ്ഞ്ചലിനെ മര്‍ദിച്ച ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉറപ്പാക്കണമെന്നും സോജന്‍ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റിയംഗം അഖില്‍ സഹായി, ട്രഷറര്‍ വില്‍സണ്‍ കളരിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.