ഇടുക്കി: കേരള- തമിഴ്‌നാട് അതിർത്തി മേഖലകളിൽ സംയുക്ത സേനയുടെ പരിശോധനയില്‍ 100 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. അതിർത്തി മേഖലകളിൽ വ്യാജ വാറ്റും വിൽപനയും തകൃതിയായതോടെ കേരള- തമിഴ്‌നാട് പൊലീസ് സേനകളുടെ സംയുക്ത പരിശോധനയാണ് ആരംഭിച്ചത്. പരിശോധനക്കിടെ പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ട യുവാവിനായി അന്വേഷണം ആരംഭിച്ചു. വ്യാജമദ്യ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ നെടുങ്കണ്ടം സ്വദേശി ജിനേഷാണ് പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപെട്ടത്.
Read more: ശാന്തന്‍പാറയിൽ 500 ലിറ്റര്‍ കോട പിടികൂടി
വ്യാജമദ്യ നിർമ്മാണക്കേസിൽ റിമാൻ്റിലായിരുന്ന ജിനേഷും പിതാവും കഴിഞ്ഞ ദിവസമാണ് ജാമ്യത്തിൽ ഇറങ്ങിയത്. ജിനേഷ് നിരവധി അബ്‌കാരി കേസുകളില്‍ പ്രതിയാണ്. ഇരു സംസ്ഥാനങ്ങളിലെയും വനം, എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥരാണ് പരിശോധനയിൽ പങ്കെടുത്തത്. മൂങ്കിപ്പള്ളം മുതൽ ബോഡിമെട്ട് വരെയുള്ള റിസർവ് ഫോറസ്റ്റ്, സർക്കാർ പുറമ്പോക്ക്, റവന്യൂ ഭൂമികൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.