ETV Bharat / state

ഇടുക്കിയില്‍ രണ്ടാം അങ്കത്തിനൊരുങ്ങി ജോയ്സ് ജോര്‍ജ് - എല്‍ഡിഎഫ്

ഡീൻ കുര്യാക്കോസ് ആണ് ഇത്തവണയും ജോയ്സ് ജോര്‍ജിന്‍റെ എതിരാളി. മലയോര ഹൈവേയുടെ വികസനം മുൻനിർത്തിയാവും ജോയ്സ് ജോർജ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുക.

ഇടുക്കിയില്‍ രണ്ടാം അങ്കത്തിനൊരുങ്ങി ജോയ്സ് ജോര്‍ജ്
author img

By

Published : Mar 18, 2019, 4:25 AM IST

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥി അഡ്വക്കേറ്റ് ജോയിസ് ജോർജിന്‍റെ ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ കൺവെൻഷനുകളും, പൊതുസമ്മേളനവും വഴിയാണ് ആദ്യഘട്ട പ്രചാരണം ആരംഭിച്ചിരിക്കുന്നത്. നിലവിൽ സിറ്റിംഗ് എംപി ആയിരിക്കുന്ന തനിക്ക് ഇത്തവണയും വിജയം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോയ്സ് ജോർജ്.

കസ്തൂരിരംഗൻ വിഷയം ഇടുക്കി ജില്ലയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകൻ ആയിരുന്ന ജോയിസ് ജോർജ് മത്സര രംഗത്തേക്ക് വരുന്നത്.സമിതിക്ക് ജില്ലയിലുണ്ടായിരുന്ന സ്വാധീനം പരിഗണിച്ച് എൽഡിഎഫ് 2014 ലെ തെരഞ്ഞെടുപ്പിൽ ജോയ്സ് ജോർജ്ജിന് പിന്തുണയും പ്രഖ്യാപിച്ചു. തുടർന്ന് എതിർ സ്ഥാനാർഥിയായിരുന്ന അഡ്വക്കേറ്റ് ഡീൻ കുര്യാക്കോസിനെക്കാൾ അമ്പതിനായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തിൽ ജോയിസ് ജോർജ് എംപി ആവുകയും ചെയ്തു. എന്നാൽ അഞ്ചുവർഷം കഴിയുമ്പോൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചിരുന്ന ഇടുക്കി രൂപത ഇത്തവണ സ്വതന്ത്ര നിലപാട് എടുത്തതും ജോയിസ് ജോർജിന് തലവേദന സൃഷ്ടിക്കും. മലയോര ഹൈവേയുടെ വികസനം മുൻനിർത്തിയാണ് ജോയ്സ് ജോർജ് ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

ഇടുക്കിയില്‍ രണ്ടാം അങ്കത്തിനൊരുങ്ങി ജോയ്സ് ജോര്‍ജ്

എതിർ സ്ഥാനാർഥിയായി ഇത്തവണയും നിൽക്കുന്നത് ഡീൻ കുര്യാക്കോസ് ആണ്. കൊട്ടക്കമ്പൂർ ഭൂമി വിഷയം തെരഞ്ഞെടുപ്പിൽ ചൂടൻ ചർച്ച ആകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടുക്കി രൂപത സ്വീകരിച്ചിട്ടുള്ള നിലപാടുകളും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനത കുറവും കോൺഗ്രസ് സ്ഥാനാർഥിക്ക് മുതൽക്കൂട്ടാകും. ഇടുക്കിയിൽ ജോയ്സ് ജോർജിന്‍റെയും, ഡീനിന്‍റെയും രണ്ടാം അങ്കമാണ് ഇക്കുറി. ഇത്തവണ മണ്ഡലം ആർക്കൊപ്പം എന്നത് കാത്തിരുന്ന് കാണാം.

Intro:ഇടതുപക്ഷ സ്വാതന്ത്ര സ്ഥാനാർത്ഥി അഡ്വക്കേറ്റ് ജോയിസ് ജോർജിന്റെ ഇടുക്കി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണം തുടരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ കൺവൻഷനുകളിലും, പൊതുസമ്മേളനവും വഴിയാണ് ആദ്യഘട്ട പ്രചാരണം സ്ഥാനാർത്ഥി ആരംഭിച്ചിരിക്കുന്നത്. നിലവിൽ സിറ്റിംഗ് എംപി ആയിരിക്കുന്ന തനിക്ക് ഇത്തവണയും വിജയം ഉറപ്പാണെന്ന തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജോയ്സ് ജോർജ്.

Body:കസ്തൂരിരംഗൻ വിഷയം ഇടുക്കി ജില്ലയിൽ കത്തി നിൽക്കുമ്പോഴായിരുന്നു ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ നിയമോപദേശകൻ ആയിരുന്ന ജോയിസ് ജോർജ് മത്സര രംഗത്തേക്ക് വരുന്നത്. ഹൈറേഞ്ച് സംരക്ഷണ സമിതിക്ക് ജില്ലയിലുണ്ടായിരുന്ന സ്വാധീനം പരിഗണിച്ച് എൽഡിഎഫ് 2014 ലെ തിരഞ്ഞെടുപ്പിൽ ജോയ്സ് ജോർജ്ജിന് പിന്തുണയും പ്രഖ്യാപിച്ചു. തുടർന്ന് എതിർസ്ഥാനാർത്ഥിയായിരുന്ന അഡ്വക്കറ്റ് ഡീൻ കുര്യാക്കോസിനെക്കാൾ അമ്പതിനായിരത്തിലധികം വോട്ട് ഭൂരിപക്ഷത്തിൽ ജോയിസ് ജോർജ് എംപി ആവുകയും ചെയ്തു. എന്നാൽ അഞ്ചുവർഷം കഴിയുമ്പോൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ നിലപാട് സ്വീകരിച്ചിരുന്ന ഇടുക്കി രൂപത ഇത്തവണ സ്വതന്ത്ര നിലപാട് എടുത്തതും ജോയിസ് ജോർജിന് തലവേദന സൃഷ്ടിക്കും. മലയോര ഹൈവേയുടെ വികസനം മുൻനിർത്തിയാണ് ജോയ്സ് ജോർജ് ഇത്തവണ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. മണ്ഡലത്തിൽ ജോയ്സ് കൺവെൻഷനുകളും, പൊതുസമ്മേളനവും ആയാണ് ആദ്യഘട്ട പ്രചാരണം നടത്തുന്നത്.

byte
joice George

എതിർ സ്ഥാനാർത്ഥിയായി ഇത്തവണയും നിൽക്കുന്നതും അഡ്വക്കറ്റ് ഡീൻ കുര്യാക്കോസ് ആണ്. കൊട്ടക്കമ്പൂർ ഭൂമി വിഷയം തിരഞ്ഞെടുപ്പിൽ ചൂടൻ ചർച്ച ആകും എന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടുക്കി രൂപത സ്വീകരിച്ചിട്ടുള്ള നിലപാടുകളും ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ സ്വാധീനത കുറവും കോൺഗ്രസ് സ്ഥാനാർഥിക്ക് മുതൽക്കൂട്ടാകും .

Conclusion: ഇടുക്കിയിൽ ജോയ്സ് ജോർജിന്റേയും, ഡീനിന്റേയും രണ്ടാം അങ്കമാണ് ഇക്കുറി .ഇത്തവണ മണ്ഡലം ആർക്കൊപ്പം എന്ന് കാത്തിരുന്ന് കാണാം.

Jithin Joseph
ETV BHARAT IDUKKI
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.