ETV Bharat / state

ഇതര സംസ്ഥാനക്കാരിയായ 14കാരി ഇടുക്കിയില്‍ മരിച്ച നിലയില്‍ - Kattappana

ജാർഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾ ഏല തോട്ടത്തിൽ പണിക്കായി രണ്ടാഴ്ച മുമ്പാണ് എത്തിയത്

ജാർഖണ്ഡ് സ്വദേശി  14 കാരി മരിച്ചു  കട്ടപ്പനയില്‍ മരണം  കട്ടപ്പനയില്‍ 14 വയസുകാരി മരിച്ചു  Jharkhand girl  Kattappana  estate in Kattappana
ജാര്‍ഖണ്ഡ് സ്വദേശിയായ 14 കാരി മരിച്ച നിലയില്‍
author img

By

Published : Sep 29, 2021, 1:16 PM IST

Updated : Sep 29, 2021, 7:29 PM IST

ഇടുക്കി : കട്ടപ്പനക്കടുത്ത് മേട്ടുകുഴിയിൽ ഇതര സംസ്‌ഥാനക്കാരിയായ 14 വയസുള്ള പെണ്‍കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളുടെ മകളാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയെന്നാണ് പൊലീസ് നിഗമനം.

രാവിലെ കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിൽ സഹോദരനാണ് വീടിന് പിന്നിലെ ഏലത്തോട്ടത്തിൽ മൃതദേഹം ആദ്യം കണ്ടത്. പുലർച്ചെ എഴുന്നേറ്റ പെൺകുട്ടി പുറത്തേക്ക് പോയിരുന്നതായാണ് മാതാപിതാക്കൾ പറയുന്നത്. ഇതിന് ശേഷമാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

ഇതര സംസ്ഥാനക്കാരിയായ 14കാരി ഇടുക്കിയില്‍ മരിച്ച നിലയില്‍

ജാർഖണ്ഡ് ദുംക സ്വദേശികളായ പെൺകുട്ടിയുടെ മാതാപിതാക്കൾ ഏല തോട്ടത്തിൽ പണിക്കായി മൂന്നാഴ്‌ച മുമ്പാണ് എത്തിയത്. രാവിലെ ജോലിക്ക് പോകുന്നതിനായി സ്ഥലം ഉടമ ഇവരെ വിളിച്ചപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

കൂടുതൽ അന്വേഷണങ്ങൾക്കും പരിശോധനകൾക്കും ശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂവെന്ന് പൊലീസ് പറയുന്നു. മരിച്ച പെൺകുട്ടിയുടെ വീടിന് സമീപത്തുള്ള മറ്റൊരു കുടുംബത്തെയും പൊലീസ് ചോദ്യം ചെയ്‌ത് വരികയാണ്.

Also Read : നിയെങ്കിലും പ്രതിസന്ധി തീരുമോ..? രാഹുലിനെ സ്വീകരിച്ച് കെ.പി.സി.സി

ഫോറൻസിക് വിഭാഗം എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തിയ ശേഷമാണ് പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്. കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

Last Updated : Sep 29, 2021, 7:29 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.