ഇടുക്കി : ലോക്ക് ഡൗൺ ഇളവുകളുടെ ഭാഗമായി സർക്കാർ വർക്ക് ഷോപ്പുകൾ തുറക്കുവാനുള്ള അവുവാദം നൽകിയത് വാഹന ഉടമകൾക്ക് ആശ്വാസമാകുന്നു. വാഹനങ്ങളുടെ അത്യാവശ്യ പണികൾ ചെയ്യാനാകാതെ ലോക്ക് ഡൗണിൽ കുടുങ്ങിയ നിരവധി ആളുകളാണ് രാവിലെ മുതൽ വാഹനങ്ങളുമായി ജില്ലയിലെ വർക്ക് ഷോപ്പുകളിൽ എത്തുന്നത്.
ലോക്ക് ഡൗൺ മൂലം പണി നിർത്തി വെക്കേണ്ടി വന്ന നിരവധി വാഹനങ്ങളുടെ ജോലികളാണ് അടിയന്തിരമായി തീർത്ത് കൊടുന്നത്. ഇടപാടുകാർക്ക് കൈകൾ ശുചീകരിക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്തിക്കൊണ്ടും സാമൂഹിക അകലം പാലിച്ചുമാണ് ജോലികൾ ചെയ്യുന്നതെന്ന് വാഹന ഉടമയായ ജോഷി കന്യാകുഴി പറഞ്ഞു.