ETV Bharat / state

തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി - idukki

ഡിസംബര്‍ 21 ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.

തദ്ദേശ തെരഞ്ഞെടുപ്പ്  തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം  local polls  local polls 2020  ഇടുക്കി  ഇടുക്കി ജില്ലാ വാര്‍ത്തകള്‍  idukki  idukki district news
തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി
author img

By

Published : Dec 18, 2020, 4:57 PM IST

ഇടുക്കി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് ജില്ലയിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം പൂർത്തിയായി. ഡിസംബര്‍ 21ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുമെന്നും തുടർന്ന് 31ാം തിയതി പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് പദവികൾ ഏൽക്കുന്നവരുടെ സത്യപ്രതിജ്ഞയും നടക്കുമെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. ജില്ലയിൽ ത്രിതല പഞ്ചായത്തുകളിലേക്കും മുൻസിപ്പാലിറ്റികളിലേക്കും വിജയിച്ച 981 പേരുടെ നടപടി ക്രമങ്ങൾ പൂർത്തികരിച്ചു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്‌തതായി കലക്‌ടർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തും. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലും ഇതേ സമയം സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. മുനിസിപ്പാലിറ്റികളിലെ സത്യപ്രതിജ്ഞ 11.30നും നടത്തും.

തെരഞ്ഞെടുക്കപ്പെട്ട മുതിര്‍ന്ന അംഗത്തിന് അതത് വരണാധികാരി സത്യവാചകം ചൊല്ലിക്കൊടുക്കും. മറ്റ് അംഗങ്ങൾക്ക് ആദ്യം സത്യപ്രതിജ്ഞ ചെയ്‌ത അംഗം സത്യവാചകം ചൊല്ലി നൽകുകയും സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യിക്കും. 28 ന് നഗരസഭകളിലെയും 30 ന് ത്രിതല പഞ്ചായത്തുകളിലെയും സാരഥികളെ തെരഞ്ഞെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.