ETV Bharat / state

അയ്യപ്പൻകോവിൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ ക്രമക്കേട് - ayyappancoil panchayat irregularities news

തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിച്ചതിൽ 2,67,132 രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ക്രമക്കേട് വാര്‍ത്ത  അയ്യപ്പന്‍കോവില്‍ തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വാര്‍ത്ത  തൊഴിലുറപ്പ് പദ്ധതി ക്രമക്കേട് വാര്‍ത്ത  അയ്യപ്പന്‍കോവില്‍ വിനോദയാത്ര വിവാദം വാര്‍ത്ത  അയ്യപ്പന്‍കോവില്‍ ക്രമക്കേട് അന്വേഷണ റിപ്പോര്‍ട്ട് വാര്‍ത്ത  അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വാര്‍ത്ത  ayyappancoil panchayat news  ayyappancoil panchayat irregularities news  ayyappancoil panchayat citizen information board news
അയ്യപ്പൻകോവിൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ ക്രമക്കേട്
author img

By

Published : Sep 6, 2021, 10:53 PM IST

Updated : Sep 6, 2021, 10:59 PM IST

ഇടുക്കി: അയ്യപ്പൻകോവിൽ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ ഭരണസമിതി അംഗങ്ങളും പഞ്ചായത്ത് ജീവനക്കാരും സിഡിഎസ് അംഗങ്ങളും ചേർന്ന് വിനോദയാത്ര നടത്തിയതായി ഇന്‍റേണല്‍ വിജിലൻസ് വിഭാഗത്തിന്‍റെ അന്വേഷണ റിപ്പോർട്ട്. അസിസ്‌റ്റന്‍റ് ഡവലപ്മെന്‍റ് കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് പരാമർശം. സിഡിഎസ് അംഗങ്ങളാണ് വിനോദയാത്ര സംബന്ധിച്ച് അന്വേഷണ കമ്മിഷന് മൊഴി നൽകിയത്.

തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ ക്രമക്കേട്

തൊഴിലുറപ്പ് പദ്ധതിയിൽ സിറ്റിസൺ ഇൻഫർമേഷൻ ബോർഡ് സ്ഥാപിച്ചതിൽ നടന്ന ക്രമക്കേട് സംബന്ധിച്ച് കലക്‌ടറുടെ നിർദേശ പ്രകാരമാണ് അന്വേഷണം നടത്തിയത്. 2,67,132 രൂപയുടെ ക്രമക്കേടാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഒരു ബോർഡിന് ഒന്നിലധികം പ്രാവശ്യം പണം നൽകിയും ചെറിയ ബോർഡിന് വലിയ ബോർഡിന്‍റെ തുക നൽകിയുമാണ് ക്രമക്കേട് നടത്തിയത്.

അയ്യപ്പൻകോവിൽ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മറവില്‍ ലക്ഷങ്ങളുടെ ക്രമക്കേട്

ചട്ടങ്ങൾക്ക് വിരുദ്ധമായി സിഡിഎസ് ഭാരവാഹികൾ പ്രധാന ചുമതലക്കാരായി ഏഞ്ചൽ ആക്‌ടിവിറ്റി ഗ്രൂപ് ഉണ്ടാക്കി. പഞ്ചായത്ത് അംഗങ്ങളായ സജി വർഗീസ്, അഭിലാഷ് മാത്യൂ എന്നിവരുടെ ചുമതലയിലാണ് ബോർഡുകൾ സ്ഥാപിച്ചത്. ആവശ്യമായ രേഖകളോ, ഫയലുകളോ ഉണ്ടായിരുന്നില്ല. 2018-19 മുതൽ പഞ്ചായത്ത് ഭരണ സമിതിയുടെ അംഗീകാരം ഇല്ലാതെയാണ് ആക്റ്റിവിറ്റി ഗ്രൂപ്പ് പ്രവർത്തിച്ചത്. ഇക്കാര്യത്തിൽ സെക്രട്ടറിക്കും സെക്ഷൻ ക്ലാർക്കിനും ഗുരുതരമായ വീഴ്‌ച പറ്റിയെന്നും റിപ്പോർട്ടിലുണ്ട്.

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

സർക്കാരിന് നഷ്‌ടമായ തുക എഞ്ചൽ ആക്റ്റിവിറ്റി ഗ്രൂപ്പിൽ നിന്നും തിരിച്ചു പിടിക്കണമെന്നും വീഴ്‌ച വരുത്തിയ പഞ്ചായത്ത് ഉദ്യോഗസ്ഥർക്കും എൻആർഇജി സാങ്കേതിക വിഭാഗം ജീവനക്കാർക്കും എതിരെ വകുപ്പുതല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്‌തിട്ടുണ്ട്.

അതേസമയം, തൊഴിലുറപ്പ് പദ്ധതിയിലെ കോടികളുടെ അഴിമതി വിജിലൻസ് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. കുടിവെള്ള സംഭരണി, തൊഴുത്തു നിർമ്മാണം തുടങ്ങിയ പ്രവർത്തികളിലും ലക്ഷങ്ങളുടെ അഴിമതി നടന്നിട്ടുണ്ട്. കുറ്റക്കാരെ രക്ഷപെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ബിജെപി ആരോപിച്ചു.

Also read: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ പട്ടയമേള 14 ന് ; ഇടുക്കിയ്ക്ക് അവഗണനയെന്ന് ആക്ഷേപം

Last Updated : Sep 6, 2021, 10:59 PM IST

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.