ETV Bharat / state

മൂന്നാർ ഉണർന്നു; ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് പ്രവേശനം

author img

By

Published : Aug 19, 2020, 3:45 PM IST

Updated : Aug 19, 2020, 5:27 PM IST

കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. ദേശീയോദ്യാനം തുറന്നത് മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലക്ക് പുതിയ പ്രതീക്ഷയാണ് നല്‍കുന്നത്.

ഇരവികുളം ദേശീയോദ്യാനം  ഇരവികുളം  ദേശീയോദ്യാനം വീണ്ടും തുറന്നു  Iravikulam National Park reopens  Iravikulam National Park  Iravikulam
മൂന്നാർ ഉണർന്നു; ഇരവികുളം ദേശീയോദ്യാനത്തിൽ സന്ദർശകർക്ക് പ്രവേശനം

ഇടുക്കി: മൂന്നാറിന്‍റെ വിനോദ സഞ്ചാരമേഖലക്ക് പുതിയ പ്രതീക്ഷ നൽകി ഇരവികുളം ദേശീയോദ്യാനം വീണ്ടും തുറന്നു. എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വരയാടുകളുടെ സങ്കേതമായ ഇരവികുളം ദേശീയോദ്യാനം തുറന്നത്. വരയാടുകളുടെ പ്രജനന കാലത്തോടനുബന്ധിച്ച് അടച്ചിട്ട ഉദ്യാനം ഏപ്രില്‍ മധ്യത്തോടെ തുറക്കാനിരുന്നെങ്കിലും കൊവിഡ് പിടിമുറുക്കിയതോടെ അതിന് സാധിച്ചിരുന്നില്ല.

ദേശീയോദ്യാനം തുറന്നെങ്കിലും കൃത്യമായ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. സഞ്ചാരികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സെന്‍ററിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും താപനില പരിശോധിക്കും. താപനില കൂടുതലായി കണ്ടെത്തിയാൽ അവരെ പ്രത്യേകം തയ്യാറാക്കിയ സംവിധാനത്തിലേക്ക് മാറ്റി വൈദ്യസഹായം നല്‍കും. പാര്‍ക്ക് ചെയ്യുന്നതിന് മുമ്പ് വാഹനങ്ങള്‍ അണുനശീകരണം നടത്തും. ഇത്തവണ ഉദ്യാനത്തിൽ 111 വരയാട്ടിന്‍ കുഞ്ഞുങ്ങള്‍ പിറന്നതായാണ് കണക്ക്. ഇതോടെ ഇരവികുളത്തെ വരയാടുകളുടെ എണ്ണം 723 ആയതായി കണക്കാക്കുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ വാച്ചര്‍മാര്‍, ഡ്രൈവര്‍മാര്‍, ഇക്കോഷോപ്പ് ജീവനക്കാര്‍, ഓഫീസര്‍മാര്‍ എന്നിവരുടെ ആന്‍റിജൻ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.

Last Updated : Aug 19, 2020, 5:27 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.