ETV Bharat / state

യാത്രാ മാര്‍ഗമില്ലാതെ സേനാപതി നിവാസികള്‍; പ്രദേശത്ത് രണ്ട് ബസ് സര്‍വീസ് മാത്രം - യാത്രാ മാര്‍ഗമില്ലാതെ ഇടുക്കി

പതിനഞ്ചോളം ബസ് സര്‍വീസുകളുണ്ടായിരുന്ന പ്രദേശത്ത് ഇപ്പോൾ രണ്ട് സര്‍വീസ് മാത്രമാണ് ഉള്ളത്. പഞ്ചായത്ത് ഓഫീസ് അടക്കം സ്ഥിതി ചെയ്യുന്ന സേനാപതി ടൗണിലാണ് യാത്രാ സൗകര്യമില്ലാതെ പ്രദേശവാസികൾ വലയുന്നത്.

യാത്രാ മാര്‍ഗമില്ലാതെ സേനാപതി നിവാസികള്‍
author img

By

Published : Oct 14, 2019, 11:55 PM IST

Updated : Oct 15, 2019, 1:40 AM IST

ഇടുക്കി: സ്വകാര്യ ബസുകള്‍ അടക്കം സര്‍വീസ് നിര്‍ത്തിയതോടെ യാത്രാ മാര്‍ഗമില്ലാതെ വലയുകയാണ് ഇടുക്കി ജില്ലയിലെ സേനാപതി നിവാസികള്‍. പതിനഞ്ചോളം ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നത് രണ്ട് സര്‍വീസ് മാത്രമായി കുറഞ്ഞു. ട്രിപ്പ് ജീപ്പുകളും സര്‍വീസ് നടത്താത്തതിനാൽ പുറംലോകവുമായി ബന്ധപ്പെടുന്നതിന് യാത്രക്കാർക്ക് ഇപ്പോഴുള്ള ഏക ആശ്രയം ടാക്‌സി ഓട്ടോകള്‍ മാത്രമാണ്.

യാത്രാ മാര്‍ഗമില്ലാതെ സേനാപതി നിവാസികള്‍

ഹൈറേഞ്ചിലെ ഉള്‍പ്രദേശമായ പഞ്ചായത്താണ് സേനാപതി. പഞ്ചായത്ത് ഓഫീസ് അടക്കം സ്ഥിതി ചെയ്യുന്ന സേനാപതി ടൗണിലാണ്. പഞ്ചായത്തിലുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെട്ടാന്‍ ഏറ്റവും കുറഞ്ഞത് അഞ്ച് കിലോമീറ്റിറിലധികം സഞ്ചരിക്കണം. ഇതിന് ആശ്രയമായിരുന്ന ബസ് സര്‍വീസുകള്‍ ഇല്ലാതായതോടെ വലിയ ദുരിതമാണ് പൊതുജനം നേരിടുന്നത്. മുമ്പുണ്ടായിരുന്ന മൂന്ന് കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളിൽ രണ്ടെണ്ണം നിര്‍ത്തി. ഇത് കൂടാതെ സ്വകാര്യബസ് സർവീസും നിന്നതോടെ വിദ്യാർഥികളടക്കം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. പഞ്ചായത്ത് ഓഫീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന ടൗണില്‍ കാത്തിരുപ്പ് കേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തതും വലിയ പ്രതിസന്ധിയുണ്ടാക്കുന്നു. അടിയന്തരമായി അധികൃതർ ഇടപെട്ട് പ്രദേശത്തെ ബസ് സര്‍വീസുകള്‍ പുനരാരംഭിക്കണമെന്നും ടൗണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

Intro:സ്വകാര്യ ബസ്സുകള്‍ അടക്കം സര്‍വ്വീസ് നിര്‍ത്തിയതോടെ യാത്രാ മാര്‍ഗ്ഗമില്ലാതെ വലയുകയാണ് സേനാപതി നിവാസികള്‍. പതിനഞ്ചോളം ബസ്സ് സര്‍വ്വീസുകള്‍ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ രണ്ട് സര്‍വ്വീസ് മാത്രമാണുള്ളത്. ട്രിപ്പു ജീപ്പുകളും സര്‍വ്വീസ് നടത്തുന്നില്ലാത്തതിനാല്‍ പുറംലോകവുമായി ബന്ധപ്പെടുന്നതിന് ഇവിടുത്തുകാരുടെ ഏക ആശ്രയം ടാക്‌സി ഓട്ടോകള്‍ മാത്രമാണ്. Body:ഹൈറേഞ്ചിലെ ഉള്‍ഗ്രാമ പ്രദേശമായ പഞ്ചായത്താണ് സേനാപതി. പഞ്ചായത്തില്‍ ബസ്സ് സര്‍വ്വീസ് എത്തിയിരുന്നത് പഞ്ചായത്തോഫീസ് അടക്കം സ്ഥിതി ചെയ്തിരുന്ന സേനാപതി ടൗണിലാണ്. പഞ്ചായത്തിലുള്ളവര്‍ക്ക് പുറം ലോകവുമായി ബന്ധപ്പെട്ടാന്‍ ഏറ്റവും കുറഞ്ഞത് അഞ്ച് കിലോമീറ്റിറിലധികം സഞ്ചിരിക്കണം. ഇതിന് ആശ്രയമായിരുന്ന ബസ്സ് സര്‍വ്വീസുകള്‍ ഇല്ലാതായതോടെ വലിയദുരിതമാണ് പൊതുജനം നേരിടുന്നത്. മുമ്പ് മൂന്ന് കെ എസ് ആര്‍ ടി സി ദീര്‍ഖദൂര സര്‍വ്വീസുകള്‍ ഇവിടെ നിന്നുമുണ്ടായിരുന്നതിൽ രണ്ടെണ്ണം സര്‍വ്വീസ് നിര്‍ത്തി. ഇത് കൂടാതെ ഇവിടേയ്ക്ക് സര്‍വ്വീസ് നടത്തിയിരുന്ന സ്വകാര്യബസ്സുകളും നിന്നതോടെ വിദ്യാര്‍ത്ഥികളടക്കം വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.

ബൈറ്റ്..1..മനു സേനാപതി..

പഞ്ചായത്തോഫീസ് അടക്കമുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കുന്ന ടൗണില്‍ കാത്തിരുപ്പ് കേന്ദ്രവും കംഫര്‍ട്ട് സ്റ്റേഷനും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതും പ്രതിസന്ധിയാണ്.

ബൈറ്റ്..2..സണ്ണി കുര്യാക്കോസ്..ഓട്ടോ തൊഴിലാളി..Conclusion:അടിയന്തിരമായി അധികൃതർ ഇടപെട്ട് പ്രദേശത്തേയ്ക്ക് ബസ്സ് സര്‍വ്വീസുകള്‍ പുനരാരംഭിക്കുന്നതിനും ടൗണില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നടപടി സ്വീകരിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Last Updated : Oct 15, 2019, 1:40 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.